കൊടുവള്ളി: നഗരസഭയിലെ വാർഡ് 15 ചുണ്ടപ്പുറത്തും ഒന്ന് പനക്കോടും എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്ല. പനക്കോട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കൊന്നാംനാംപൊയിൽ കെ.പി. മുഹമ്മദ് ബഷീറിനെയായിരുന്നു.
ആദ്യഘട്ടത്തിൽ ബഷീർ പ്രചാരണത്തിൽ സജീവമാവുകയും ചെയ്തു. എന്നാൽ, ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്ന പൊയിൽ ശിഹാബിെൻറ പ്രചാരണം സജീവമായതോടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ശിഹാബിനെ പിന്തുണച്ചു.
യു.ഡി.എഫിന് ഏറെ വോട്ടുകളുള്ള ഡിവിഷനിൽ നഗരസഭ ഡെപ്യൂട്ടി ചെയർമാനായിരുന്ന എ.പി. മജീദ് സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പാർട്ടി ചിഹ്നമില്ലാതെ മത്സരിക്കുന്ന മജീദിനെ തറപറ്റിക്കാൻ ശിഹാബിനാവുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷവും മറ്റു കക്ഷികളും ചേർന്ന് പിന്തുണ നൽകുന്നത്.
ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന ൈഫസൽ കാരാട്ടിെൻറ പ്രധാന എതിരാളി യു.ഡി.എഫ് സ്ഥാനാർഥി കെ.കെ.എ. ഖാദറാണ്. ഫൈസലിനെ സി.പി.എമ്മും ഇടതുപക്ഷവും തള്ളിപ്പറഞ്ഞതോടെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവന്നത്. ഇവിടെ ഒ.പി. റഷീദിനെയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. ഒരു ബൂത്ത് കെട്ടി എന്നതല്ലാതെ റഷീദിനായി എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനത്തിനിറങ്ങിയിട്ടില്ല. എൽ.ഡി.എഫിനൊപ്പം നിൽക്കേണ്ടവർ ഫൈസലിന് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.