കൊല്ലം-തിരുപ്പതി-കൊല്ലം, എറണാകുളം വേളാങ്കണ്ണി ദ്വൈവാര എക്സ്പ്രസ് എന്നീ പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് െറയില്‍വേ ബോര്‍ഡിന്റെ സജീവപരിഗണനയിലാണ്. അമൃത എക്സ്പ്രസ് രാമേശ്വരം വരെയും പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വെരയും, ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ് മധുര വരെയും ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ധന്‍ബാദ് എക്സ്പ്രസ് ആലപ്പുഴയിൽ നിന്ന് കൊല്ലം വരെ ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര െറയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, െറയില്‍വേ ബോര്‍ഡ് ചെയര്മാന് വി.കെ. ത്രിപാഠി, റെയില്‍വേ ബോര്‍ഡ് കോച്ചസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ദേവേന്ദ്ര കുമാര്‍ എന്നിവരുമായി ന്യൂഡല്‍ഹി െറയില്‍വേ ഭവനില്‍ കൊല്ലത്തെ െറയില്‍വേ വികസനം സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. ആര്യങ്കാവ്, തെന്മല, പരവൂര്‍, മയ്യനാട് തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ തീവണ്ടികള്‍ക്ക് കോവിഡിന് മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകള്‍ പുനരാരംഭിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കും.
കോവിഡിനെ തുടര്‍ന്നല്ല സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതെന്നും വാണിജ്യപരവും യാത്രക്കാരുടെ തിരക്കും അനുബന്ധ ഘടകങ്ങളും അടിസ്ഥാനപ്പെടുത്തി െറയില്‍വേയുടെ ദേശീയതലത്തിലുള്ള അംഗീകൃത നയത്തിന്റെ ഭാഗമായാണെന്നും മന്ത്രി അറിയിച്ചു. ഹംസഫര്‍ എക്സ്പ്രസിന് കൊല്ലത്ത് സ്റ്റോപ് അനുവദിക്കേണ്ടതിന്റെ ആവശ്യം എം.പി യോഗത്തില്‍ അവതരിപ്പിച്ചു. സ്റ്റോപ് അനുവദിക്കുന്നതുസംബന്ധിച്ച് പരിശോധന നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കൊല്ലം-ചെങ്കോട്ട പാതയില്‍ സർവിസ് നടത്തുന്ന ട്രെയിനുകളില്‍ വിസ്റ്റോഡാം കോച്ചുകള്‍ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതികമായ പഠനം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.