കൊച്ചി: ശബരിമല യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പ രാമര്‍ശം നടത്തിയതിെൻറ പേരിൽ ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നടനും ബി.ജെ.പി പ്രവര്‍ത്തകനുമായ കൊല്ലം തുളസി എന്ന തുളസീധരൻ നായരുടെ ഹരജി. ഡി.വൈ.എഫ്.െഎ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് മതസ്പര്‍ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തൽ, സ്തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്ത് അവഹേളിക്കൽ, അസഭ്യംപറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേെസടുത്ത പശ്ചാത്തലത്തിലാണ് ഹരജി.
അർബുദരോഗിയായ താൻ ചികിത്സയിലാണ്. 70 വയസ്സായതിെൻറ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. കേസിൽ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അറസ്റ്റിലായാൽ പൊലീസിെൻറ പീഡനം ഭയക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.