കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി കീ ഴടങ്ങി. ചവറ സി.െഎ ഒാഫീസിലാണ് കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് കീഴടങ് ങിയത്.
2018 ഒക്ടോബർ 12ന് എൻ.ഡി.എ ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള നയിക്കുന്ന ശബരി സംരക്ഷണ യാത്രക്ക് ചവറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് കൊല്ലം തുളസി വിവാദ പ്രസ്താവന നടത്തിയത്. ശബരിമലയിൽ പ്രവേശിക്കാൻ വരുന്ന യുവതിയുടെ കാലിൽ പിടിച്ച് വലിച്ചുകീറണമെന്നും ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരുഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നുമായിരുന്നു നടെൻറ പ്രസംഗം.
വിധി പ്രസ്താവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്നും പ്രസംഗത്തിൽ കൊല്ലം തുളസി വിമർശിച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നൽകിയ ഹരജിയിലാണ് ചവറ പൊലീസ് കേസെടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തതിനെ തുടർന്ന് തുളസി നേരിട്ട് ഹാജരായി മാപ്പെഴുതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.