കോഴിക്കോട്: സൗമ്യ, ജിഷ വധക്കേസുകളിൽ പ്രതികൾക്കായി ഹാജരായ അഡ്വ. ബി.എ. ആളൂർ കൂടത്തായി െകാലപാതകപരമ്പരയിൽ മുഖ്യപ്രതി ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തു. അതേസമയം, വ്യാഴാഴ്ച ജോളിയെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുേമ്പാൾ ജൂനിയർ അഭിഭാഷകരാകും ഹാജരാവുകയെന്ന് അഡ്വ. ആളൂർ ‘മാധ്യമ’േത്താട് പറഞ്ഞു. മറ്റ് പ്രതികളുമായും ആളൂരിെൻറ അഭിഭാഷകസംഘം ബന്ധപ്പെട്ടിരുന്നു. ഇവരുടെ വക്കാലത്ത് ഏറ്റെടുക്കുമോയെന്ന് വ്യക്തതയില്ല.
ആളൂരിെൻറ ജൂനിയറായ രണ്ട് യുവ അഭിഭാഷകർ ബുധനാഴ്ച താമരശ്ശേരി മജിസ്ട്രേറ്റ് കോടതി പരിസരത്ത് എത്തിയിരുന്നു. ജോളിക്ക് േവണ്ടി ഏതെങ്കിലും അഭിഭാഷകർ ഹാജരാകുന്നുണ്ടോയെന്ന് നോക്കാനാണ് ഇവരെത്തിയത്. പിന്നീട് ജയിലിലെത്തിയ ഇവർ ജോളിയുമായി സംസാരിച്ച് ഹാജരാകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയായിരുന്നു. ബി.എ ആളൂരിന് എറണാകുളത്തും മഞ്ചേരിയിലും നാളെ കേസുകളുണ്ട്.
കേസിൽ പ്രാഥമിക അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ അഭിപ്രായങ്ങളും നിഗമനങ്ങളും ഇപ്പോൾ പറയാനാവില്ലെന്ന് ആളൂർ പറഞ്ഞു. പ്രാഥമികാന്വേഷണം കഴിയട്ടെ. ഇപ്പോൾ എന്തെങ്കിലും പറയുന്നത് ശരിയല്ലെന്ന് എറണാകുളത്തുള്ള ആളൂർ ഫോണിൽ പ്രതികരിച്ചു. ജാമ്യാപേക്ഷയടക്കമുള്ള വിഷയങ്ങൾക്കായി പിന്നീട് താൻ നേരിട്ട് ഹാജരാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.