കോതമംഗലം: മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റമ്പാൻ എത്തിയതിനെ തുടർന് ന് വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സംഘർഷം. റമ്പാനും മറ്റ് മൂന്ന് വൈദികരും 10 ഓളം വിശ്വാസികളുമാണ് പള്ളിയിൽ പ്രവേശ ിക്കുന്നതിനായി രാവിലെ 9.30 ഓടെ എത്തിയത്.
അതേസമയം, യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാർഥനയജ്ഞവുമായി നിലയുറപ ്പിച്ചിരിക്കുകയാണ്. പള്ളിയിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 11 മണിയോടെ റമ്പാൻ മടങ്ങി. പള്ളിയിൽ പ്രവേശിക്കുൻ അനുമതി ലഭിക്കുന്നത് വരെ കോടതിയെ സമീപിക്കുമെന്ന് തോമസ് പോൾ റമ്പാൻ മാധ്യമങ്ങളോട് പറഞ്ഞു. ഒാർത്തഡോക്സ് സഭയെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണ്. ചർച്ചയിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളിയിൽ പ്രവേശിക്കുന്നതിനും പ്രാർഥന നടത്തുന്നതിനുമായി ശനിയാഴ്‌ച്ച രാവിലെയാണ് റമ്പാൻ എത്തിയത്. മുറവാറ്റുപുഴ ഡി.വൈ.എസ്.പി ഷാജിമോൻ ജോസഫിന്‍റെ നേതൃത്വത്തിൽ പൊലീസ് വൻ സുരക്ഷ പള്ളിയിൽ ഒരുക്കിയിരുന്നു. പള്ളിക്കകത്ത് യാക്കോബായ വിശ്വാസികൾ പ്രാർഥനയജ്ഞവുമായി നിലയുറപ്പിച്ചിരുന്നു. പള്ളിക്ക് ചുറ്റും ഗെയ്റ്റുകളും പൂട്ടി വിശ്വാസികൾ പ്രതിഷേധവുമായി നിലയുറപ്പിച്ചു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ കാവാടത്തിൽ കാറിലെത്തിയ റമ്പാനെ പൊലീസ് അകമ്പടിയോടെ പള്ളിക്കടുത്ത് എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം കാത്ത് നിന്ന ശേഷം മടങ്ങാൻ ഒരുങ്ങവെയാണ് റമ്പാൻ സർക്കാരിനും പൊലീസിനുമെതിരെയും രൂക്ഷ വിമർശനം ഉയർത്തിയത്. ഒരു എസ്.ഐക്ക് വേണമെന്നു വച്ചാൽ പള്ളിയിൽ പ്രവേശിപ്പിക്കാൻ കഴിയുമെന്നും സർക്കാർ രാഷ്ട്രിയം കളിക്കുകയാണെന്നും റമ്പാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.