കൊട്ടാരക്കര: കൊട്ടാരക്കരയിലെ ഗോരക്ഷക ഗുണ്ട ആക്രമണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സ്വമേധയാ കേസെടുത്തു. ‘മാധ്യമം’ വാര്‍ത്തയുടെ അടിസ്ഥാനത്തിൽ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം റൂറല്‍ പൊലീസ് മേധാവിക്ക് നിർദേശം നൽകി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പി.കെ. ഹനീഫ ‘മാധ്യമ’ത്തോട് പറഞ്ഞു.
കൊല്ലം കരുനാഗപ്പള്ളിയിലെ വൈയാങ്കര ചന്തയില്‍നിന്ന് മിനി ലോറിയില്‍ കന്നുകാലികളുമായി കൊട്ടാരക്കര ചന്തയിലേക്ക് വരുകയായിരുന്ന ഇറച്ചി വ്യാപാരിയെയും സഹായികളെയുമാണ് ബൈക്കിൽ പിന്തുടർന്നെത്തിയവർ ആക്രമിച്ചത്. പരിക്കേറ്റ ഇറച്ചി വ്യാപാരി ജലാലുദ്ദീന്‍, ഡ്രൈവർ സാബു, ജലീല്‍ എന്നിവർ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
പശുവിനെ കൊണ്ടുപോകാന്‍ അനുവദിക്കിെല്ലന്നും ഉത്തര്‍പ്രദേശിലെ അനുഭവം ഓര്മയുേണ്ടായെന്നും ചോദിച്ചായിരുന്നു ആക്രമണം. സൈനികൻ വിഷ്ണു എസ്. പിള്ള, ഗോകുല്‍ എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തങ്ങളെ ആക്രമിച്ചെന്നാരോപിച്ച് പിടിയിലായ പ്രതികൾ പരാതി നൽകിയതിനെതുടർന്ന് ജലാലുദ്ദീന്‍, ജലീല്‍, സാബു എന്നിവരടക്കം ഏഴ് പെര്‍ക്കെതിരെ കേസെടുത്തതായി കൊട്ടാരക്കര സി.ഐ ബി. ഗോപകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.