കൊട്ടാരക്കര: അടച്ചുപൂട്ടിയ വീട്ടിനുള്ളിൽ രണ്ടാഴ്ചയിലധികം പട്ടിണി കിടന്ന വയോധി ക മരിച്ചു. കൊട്ടാരക്കര നീലേശ്വരം പൂവൻപൊയ്ക തെക്കതിൽ കുഞ്ഞുമോൾ (61) ആണ് മരിച്ചത്. കഴി ഞ്ഞദിവസം പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഭർത്താവ് നേരേത്ത മരിച്ച കുഞ്ഞുമോൾക്ക് രണ്ട് പെൺമക്കളുണ്ടെങ്കിലും ഒറ്റക്കായിരുന്നു താമസം. വാർഡ് കൗൺസിലർ അറിയിച്ചതനുസരിച്ച് എത്തിയ ജനമൈത്രി പൊലീസ് ഒാടിളക്കി വീട്ടിനകത്തു കയറിയാണ് ആശുപത്രിയിലാക്കിയത്. വിവരം മക്കളെ അറിയിച്ചിട്ടും അവർ വന്നില്ല. മരണവിവരമറിയിച്ചിട്ടും മക്കൾ വൈമനസ്യം കാട്ടിയതായി പൊലീസ് പറഞ്ഞു. ഒടുവിൽ കേസെടുക്കുമെന്ന് അറിയിച്ചപ്പോഴാണ് ഇരുവരും എത്തിയത്.
ഇതിനിടയിൽ ഒരു മകൾ വൃദ്ധയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പോസ്റ്റ്േമാർട്ടം ആവശ്യപ്പെടുകയും ചെയ്തു. പോസ്റ്റ്േമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. മക്കൾക്കെതിരെ കേസെടുക്കുന്നതും പരിഗണനയിലാണ്. മക്കളെ വിവാഹം കഴിപ്പിച്ചയച്ചശേഷം ആകെയുണ്ടായിരുന്ന 12 സെൻറ് ഭൂമി ഇരുവർക്കുമായി വീതംവെച്ചുനൽകുകയും ചെയ്തു. പിന്നീട് അമ്മയുടെ കാര്യം ആരും അന്വേഷിച്ചിരുന്നില്ല. ഇതോടെ ചെറിയരീതിയിലുള്ള മാനസികാസ്വാസ്ഥ്യവും ഇവർക്കുണ്ടായി.
രണ്ടാഴ്ചയിലധികമായി അകത്തുനിന്ന് അടച്ചുപൂട്ടിയ വീട്ടിനുള്ളിൽ ഭക്ഷണവും കുടിവെള്ളവുമില്ലാതെ കഴിയുകയായിരുന്നു ഇവർ. ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്.ഐ മണിയൻപിള്ള, ഡബ്ല്യു.സി.പി.ഒ.മാരായ ലത, ജ്യോതി എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.