വെള്ളപ്പൊക്കത്തിൽ പഴയിടം കോസ്​വേ മൂടിയപ്പോൾ. മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നതും കാണാം

നദികളിൽ ജലനിരപ്പുയരുന്നു; കോട്ടയം ജില്ലയിൽ പലയിടത്തും ആളുകളെ ഒഴിപ്പിച്ചു

കോട്ടയം: കാലവർഷം കലിതുള്ളി തുടങ്ങിയതോടെ നദികളിൽ ജലനിരപ്പ്​ ഉയർന്ന പശ്​ചാത്തലത്തിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ആളുകളെ ഒഴിപ്പിച്ചു. ജില്ലയുടെ മലയോര മേഖലയിൽ ഉരുൾപൊട്ടലുകൾ ഉണ്ടായതിനാൽ മണിമലയാർ, പുല്ലകയാർ, അഴുതയാർ, മീനച്ചിലാർ, പമ്പയാർ എന്നിവ കവിഞ്ഞൊഴുകുകയാണ്​.

മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, ഇളങ്കാട്, കൊക്കയാർ, എരുമേലി മേഖലകളിൽ നിലക്കാതെ പെയ്യുന്ന മഴയിൽ നദികൾ കവിഞ്ഞൊഴുകുന്നത് നാടിനെ ഭീതിയിലാക്കിയിട്ടുണ്ട്​.

മണിമലയാറിൽ ജലനിരപ്പ്​ ഉയർന്നതിനെ തുടർന്ന്​ മുണ്ടക്കയം​ കോസ്​വേയിലൂടെ വെള്ളം മുട്ടിയൊഴുകുന്നു

കൂട്ടിക്കൽ ചപ്പാത്തു പാലം, മുണ്ടക്കയം കോസ്​വേ, ഇൗരാറ്റുപേട്ട ചെറിയപാലം, പഴയിടം കോസ്​വേ, കുഴിമാവ് കോസ്​വേ  എന്നിവ വെള്ളത്തിനടിയിലായി. മൂക്കംപെട്ടി, അറയാഞ്ഞിലിമണ്ണ്, കുറുമ്പുംമുഴി കോസ്​വേയിൽ വെള്ളം കയറി.

കൂട്ടിക്കൽ പഞ്ചായത്തി​െൻറ തീരത്ത് ഉള്ളവരെയും ഉരുൾപ്പൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശത്തെയും ആളുകളെ മാറ്റി പാർപ്പിക്കാൻ ഏന്തയാർ ജെ.ജെ. മർഫി സ്കൂൾ, കൂട്ടിക്കൽ കെ.എം.ജെ. പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്​.


കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്​ വനമേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ ഇളങ്കാട്-വല്യേന്ത പാലത്തിലും തൂക്കുപാലത്തിലും റോഡരികിലെ വീടുകളിലും വെള്ളം കയറിയപ്പോൾ

മീനച്ചിലാറിൽ ജലനിരപ്പ്​ ഉയർന്നതി​നെ തുടർന്ന്​ ഇൗരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലും​ ആളുകൾ ഭീതിയിലാണ്​. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടക്കുന്നം, മുണ്ടക്കയം, കോരുത്തോട്, എരുമേലി വടക്ക് മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. അഴുതയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കോരുത്തോട് ടൗണിലുടെ ഒഴുകുന്ന തോടും നിറഞ്ഞു കവിഞ്ഞു. ടൗണിനു സമീപമുള്ള ചില വീടുകളിൽ വെള്ളം കയറി.എരുമേലി മേഖലയിലെ തോടുകളിലും ജലനിരപ്പുയർന്നു.


കൂട്ടിക്കൽ ചപ്പാത്ത്​ പാലത്തിൽ വെള്ളം കയറിയപ്പോൾ- ഫോ​​േട്ടാ: അഭിലാഷ്​ ഇൽമോനെറ്റ്​

മൂവാറ്റുപുഴയാറിലെ ജലനിരപ്പുയരുന്നതിനാല്‍ വൈക്കം മേഖലയിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കോട്ടയം ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജില്ലാ-താലൂക്ക് ഇന്‍സിഡൻറ്​ റസ്പോണ്‍സ് ടീമുകളും പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ജില്ലയിലെ അപകടമേഖലയിൽ നിന്ന്​ ആളുകളെ ഒഴിപ്പിക്കുന്നത്​ ഉൗർജിതമാക്കിയിട്ടുണ്ട്​. ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് കലക്ടര്‍ ഹൈഡ്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇൗരാറ്റുപേട്ട ചെറിയ പാലം

കാലവര്‍ഷ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് കോട്ടയം കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.

ഫോണ്‍ നമ്പരുകള്‍ ചുവടെ:

കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം-0481 2565400, 2566300, 9446562236, 1077(ടോള്‍ ഫ്രീ)

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:

കോട്ടയം -0481 2568007,

മീനച്ചില്‍-048222 12325

വൈക്കം -04829 231331

കാഞ്ഞിരപ്പള്ളി -04828 202331

ചങ്ങനാശേരി -04812 420037

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.