കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകൾ ബി.ഡി.ജെ.എസിന് -തുഷാർ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ബി.​ജെ.​പി​യു​മാ​യു​ള്ള സ​ഖ്യ ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യെ​ന്നും കോ​ട്ട​യം, ഇ​ടു​ക്കി, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ൾ ബി.​ഡി.​ജെ.​എ​സി​ന് ന​ൽ​കാ​ൻ ധാ​ര​ണ​യാ​യെ​ന്നും പാ​ർ​ട്ടി നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. കോ​ട്ട​യ​ത്ത് താ​ൻ മ​ത്സ​രി​ക്കും. ഒ​രു സീ​റ്റി​ൽ കൂ​ടി ച​ർ​ച്ച പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ചാ​ല​ക്കു​ടി​യോ എ​റ​ണാ​കു​ള​മോ ആ​യി​രി​ക്കും അ​തെ​ന്നും തു​ഷാ​ർ ന്യൂ​ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പി.​സി. ജോ​ർ​ജി​നെ​തി​രെ താ​ൻ ബി.​ജെ.​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ താ​നു​മാ​യി ചേ​ർ​ത്ത് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ആ​രോ​പ​ണം വ​സ്തു​താ​ര​ഹി​ത​മാ​ണ്. പി.​സി. ജോ​ർ​ജി​ന്റെ സ്വ​ഭാ​വ​ത്തി​ന​നു​സ​രി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റ​ല്ല. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ൻ.​ഡി.​എ​യെ ബാ​ധി​ക്കി​ല്ല.

സീ​റ്റ് കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ബോ​ധം കെ​ടു​മെ​ന്ന് പ​റ​ഞ്ഞ​യാ​ൾ കി​ട്ടാ​തി​രു​ന്ന​പ്പോ​ൾ ഇ​ത്ര​യ​ധി​കം പ്ര​ശ്ന​മു​ണ്ടാ​ക്കേ​ണ്ട കാ​ര്യ​മെ​ന്താ​ണ്​​? ഈ​ഴ​വ​രെ മാ​ത്ര​മ​ല്ല, എ​ല്ലാ​വ​രെ​യും അ​പ​മാ​നി​ക്കു​ന്ന​യാ​ളാ​ണ് ജോ​ർ​ജ്. അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റ് കി​ട്ടാ​താ​യ​പ്പോ​ൾ ഏ​തെ​ങ്കി​ലും ക്രി​സ്തീ​യ സ​ഭ​യോ സ​മു​ദാ​യ സം​ഘ​ട​ന​ക​​ളോ പ്ര​തി​ക​രി​ച്ചോ എ​ന്നും തു​ഷാ​ർ ചോ​ദി​ച്ചു.

Tags:    
News Summary - Kottayam, Idukki and Mavelikkara seats for BDJS says Tushar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.