കോട്ടയം: കോട്ടയം ലോക്സഭ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കെ. ഫ്രാന്‍സിസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാർഥിയാണ് ഫ്രാൻസിസ് ജോർജ്. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ആണ് പ്രഖ്യാപനം നടത്തിയത്.
കേരള കോൺഗ്രസിന്‍റെ സ്ഥാപക നേതാവും ആദ്യ അധ്യക്ഷനുമായ കെ.എം. ജോർജിന്‍റെ മകനാണ് മുൻ എം.പിയായ ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കി സീറ്റിൽ നിന്നും ലോക്സഭാംഗമായി. 2016ലും 2021ലും ഇടുക്കി നിയമസഭ സീറ്റിൽ മത്സരിച്ചെങ്കിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥി റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു.
കേരള കോൺഗ്രസ് സ്ഥാനാർഥികൾ മാറ്റുരക്കുന്ന കേരളത്തിലെ ഏക ലോക്സഭ മണ്ഡലമാണ് കോട്ടയം. കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കോട്ടയത്തെ സിറ്റിങ് എം.പിയാണ് തോമസ് ചാഴിക്കാടൻ.
ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് യു.ഡി.എഫും എൽ.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന ആദ്യ മണ്ഡലമാണ് കോട്ടയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.