കോഴിക്കോട്: അന്തരിച്ച ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്ക് സമസ്തയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍നിന്ന് മൃതശരീരം ഇടിയങ്ങര ഫ്രാന്‍സിസ് റോഡിലെ സമസ്ത ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്.
അതിനുമുമ്പുതന്നെ സമസ്ത ഓഫിസും പരിസരവും അന്ത്യോപചാരമര്‍പ്പിക്കാനത്തെിയവരെക്കൊണ്ട് നിറഞ്ഞിരുന്നു. അഞ്ചരയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ആയിരക്കണക്കിന് പേര്‍ അണിനിരന്നു. സമസ്ത ഓഫിസ് അങ്കണത്തില്‍ നടന്ന നമസ്കാരത്തിന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍, എം.പി. അബ്ദുസ്സമദ് സമദാനി, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി.കെ.കെ. ബാവ, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ഉമര്‍ ഫൈസി മുക്കം, മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ്, എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, ജനറല്‍ മാനേജര്‍ (അഡ്മിന്‍) കളത്തില്‍ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റര്‍ കെ. ബാബുരാജ്, ഹജ്ജ് കമ്മിറ്റി സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, മെംബര്‍ പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍, എം.എസ്.എസ് സെക്രട്ടറി എന്‍ജിനീയര്‍ പി. മമ്മദ്കോയ, മുന്‍ മന്ത്രി എന്‍. സൂപ്പി, പോപുലര്‍ ഫ്രണ്ട് അഖിലേന്ത്യ പ്രസിഡന്‍റ് ഇ. അബൂബക്കര്‍, ഐ.എന്‍.എല്‍ നേതാക്കളായ എ.പി. അബ്ദുല്‍ വഹാബ്, അഹമ്മദ് ദേവര്‍കോവില്‍, എന്‍.കെ. അബ്ദുല്‍ അസീസ്, മുസ്ലിം ലീഗ് നേതാക്കളായ എം.സി. മായിന്‍ഹാജി, എന്‍.സി. അബൂബക്കര്‍, യൂത്ത് ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, നജീബ് കാന്തപുരം, ഡി.സി.സി മുന്‍ പ്രസിഡന്‍റ് കെ.സി. അബു, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, വി. മോയിമോന്‍ ഹാജി, കെ.പി. കുഞ്ഞിമ്മൂസ, പി.കെ. മുഹമ്മദ്, നാസര്‍ ഫൈസി കൂടത്തായി, മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, പി.പി. മൂസ, ടി.പി. ചെറൂപ്പ തുടങ്ങിയ ഒട്ടേറെ പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.