കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്; മാർക്കറ്റ്​ അടക്കും

കോഴിക്കോട്: പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആൻറിജൻ പരിശോധയിലാണ് 232 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മാർക്കറ്റ് അടക്കാൻ നടപടി തുടങ്ങി.

ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്. പച്ചക്കറി കച്ചവടക്കാർ, ഉന്തുവണ്ടി കച്ചവടക്കാർ, കയറ്റിറക്ക്​ തൊഴിലാളികൾ എന്നിവർക്കാണ് പരിശോധന നടത്തിയത്. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും. നഗരത്തിൽ 1604 പേർക്ക്​ പരിശോധന നടത്തിയതിൽ 442 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

മാങ്കാവിൽ 195 പേർക്ക്​ നടത്തിയ പരിശോധനയിൽ 42 പേർക്കും ചക്കും കടവിൽ 251 പരിശോധനയിൽ 60 പേർക്കും വെള്ളയിൽ 255ൽ 68 പേർക്കും ബേപൂരിൽ 143ൽ 24 പേർക്കുമാണ്​ ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.