കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്; മാർക്കറ്റ് അടക്കും
text_fieldsകോഴിക്കോട്: പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആൻറിജൻ പരിശോധയിലാണ് 232 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മാർക്കറ്റ് അടക്കാൻ നടപടി തുടങ്ങി.
ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്. പച്ചക്കറി കച്ചവടക്കാർ, ഉന്തുവണ്ടി കച്ചവടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവർക്കാണ് പരിശോധന നടത്തിയത്. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും. നഗരത്തിൽ 1604 പേർക്ക് പരിശോധന നടത്തിയതിൽ 442 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാങ്കാവിൽ 195 പേർക്ക് നടത്തിയ പരിശോധനയിൽ 42 പേർക്കും ചക്കും കടവിൽ 251 പരിശോധനയിൽ 60 പേർക്കും വെള്ളയിൽ 255ൽ 68 പേർക്കും ബേപൂരിൽ 143ൽ 24 പേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.