കോഴിക്കോട്: എലത്തൂരിൽ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. എലത്തൂർ എസ്.കെ ബസാറിൽ രാജേഷാണ് മര ിച്ചത്. ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു പ്രവർത്തകരുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് സ ി.പി.എം പ്രവർത്തകർ രാജേഷിനെ മർദിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് രാജേഷ് ആത്മഹത്യ ചെയ്തത്.
എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഏലത്തൂര്‍ സ്വദേശിയായ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. പെര്‍മിറ്റ് അടക്കമുള്ളവ ശരിയാക്കി ഓട്ടോയുമായി സ്റ്റാൻഡിലെത്തിയ അന്നു മുതൽ മറ്റു ഓട്ടോ ഡ്രൈവർമാരുമായി തർക്കത്തിലായി. രാജേഷിൻെറ ഓട്ടോറിക്ഷ അവിടെ ഓടിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മറ്റുള്ളവരുടെ നിലപാട്. എന്നാൽ രാജേഷ് ഇത് അവഗണിച്ചു. ആറ് ദിവസം മുമ്പ് രാജേഷിനെ വഴിയിൽ തടഞ്ഞുവെച്ച് ഒരു സംഘം ഓട്ടോ ഡ്രൈവർമാർ മർദിച്ചു. രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.