അരീക്കാട്ട്: കോഴിക്കോട് നഗരസഭയുടെ 41ാം വാര്‍ഡായ അരീക്കാട്ട് വോട്ടെടുപ്പ് തുടങ്ങി. അഞ്ചു പോളിങ് സ്റ്റേഷനുകളിലായി വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം കോഴിക്കോട് ടൗണ്‍ ഹാളിലേക്ക് മാറ്റുന്ന വോട്ടിങ് യന്ത്രങ്ങള്‍ ശനിയാഴ്ച രാവിലെ 10ഓടെ വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിക്കും. ആകെ 6072 വോട്ടര്‍മാരാണുള്ളത്.
മുന്‍ മേയര്‍ വി.കെ.സി. മമ്മദ് കോയ എം.എല്‍.എ, കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൊത്തം ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മുന്‍ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്‍റും മുന്‍ കൗണ്‍സിലറുമായ ടി. മൊയ്തീന്‍ കോയ സി.പി.എമ്മിന് വേണ്ടിയും സ്വതന്ത്രന്‍ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീല്‍ യു.ഡി.എഫിനും അനില്‍കുമാര്‍ ബി.ജെ.പിക്കും മത്സരിക്കുന്നു. കഴിഞ്ഞതവണ വി.കെ.സി. മമ്മദ് കോയയോട് തോറ്റയാളാണ് മുഹമ്മദ് ഷമീല്‍.
മൊയ്തീന്‍ കോയയും അനില്‍കുമാറും പാര്‍ട്ടി ചിഹ്നത്തിലും ഷമീല്‍ കുട ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. പ്രധാന സ്ഥാനാര്‍ഥികളുടെ പേരിനോട് സാമ്യമുള്ള മൂന്നു പേരും മത്സരത്തിനുണ്ട്. അരീക്കാട് എ.എല്‍.പി സ്കൂളില്‍ നാലും നല്ലളം എ.യു.പി സ്കൂളില്‍ ഒരു ബൂത്തുമാണ് ഒരുക്കിയത്. 2015ലെ തെരഞ്ഞെടുപ്പില്‍ വി.കെ.സി. മമ്മദ് കോയ ജയിച്ചത് 202 വോട്ടിനാണ്. അദ്ദേഹം ബേപ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചതോടെ മേയര്‍ സ്ഥാനവും കൗണ്‍സിലര്‍ പദവിയും ഒഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.