ഫ്രീഡം ഫുഡ് പിന്നാലെ ഫ്രീഡം ഹവായ് ചപ്പൽസുമായി കോഴിക്കോട് ജില്ല ജയിൽ രംഗത്ത്. ഫ്രീഡം ഫുഡ് എന്ന പേരിൽ ജയിൽ വകുപ്പ് ആരംഭിച്ച ചപ്പാത്തി നിർമാണ യൂണിറ്റ് വൻ വിജയമായതോടെ ചെരുപ്പ് നിർമാണ യൂണിറ്റ് ആരംഭിച്ചിരിക്കയാണ് കോഴിക്കോട് ജില്ല ജയിൽ. ഫ്രീഡം ഹവായ് ചപ്പൽസ് എന്ന പേരിൽ നിർമാണം ആരംഭിച്ച ചെരിപ്പ് നിർമാണ യൂണിറ്റ് വിൽപന ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ജയിലുകളിൽ നേരത്തെ തിരുവനന്തപുരത്തും വിയ്യൂരും മാത്രമാണ് ചെരുപ്പ് നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ഇത് കോഴിക്കോട് ജില്ല ജയിലിലും നടപ്പാക്കുകയാണ്. കോവിഡ് വ്യാപനം കാരണം കോഴിക്കോട് യൂണിറ്റിന്റെ പ്രവർത്തനം വൈകിയത്. രണ്ടുവർഷം മുൻപ് തന്നെ ഇതിനായുള്ള നീക്കം നടന്നിരുന്നു.
ചെരുപ്പ് നിർമാണ യൂണിറ്റിനായി നാല് യന്ത്രങ്ങളാണ് ജയിലിലുള്ളത്. ആദ്യ ഘട്ടം എന്ന നിലയിൽ നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു. നിലവിൽ ഒരു ദിവസം 30മുതൽ 50വരെ ചെരുപ്പുകൾ വരെ നിർമിക്കാൻ സാധിക്കുന്നുണ്ട്. പരമാവധി ആറ് പേർക്കാണ് ഒരു സമയത്ത് ചെരുപ്പ് നിർമാണത്തിൽ പങ്കാളികളാകുന്നത്. ആറുമുതൽ 10 വരെയുള്ള സൈസിലാണ് ചെരുപ്പുകൾ നിർമിക്കുന്നത്. ചപ്പാത്തി നിർമാണം പോലെ തന്നെ ചെരുപ്പ് നിർമാണവും തടവുകാർ ഏറ്റെടുത്തുകഴിഞ്ഞു. നിലവിൽ ചെരുപ്പുകൾ ഫ്രീഡം ഫുഡ് കൗണ്ടർ വഴിയാണ് വിറ്റഴിക്കുന്നത്. 100 രൂപയ്ക്കാണ് ഫ്രീഡം ചെരുപ്പുകൾ വിൽക്കുന്നത്. കോഴിക്കോട് നാല് ഫ്രീഡം ഫുഡ് കൗണ്ടറുകളാണ് ജയിൽ വകുപ്പിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.