കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിനോടനുബന്ധിച്ച് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലം മാറ്റവും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. വിശദീകരണം പോലും ചോദിക്കാതെ സ്ഥലം മാറ്റിയതിനെതിരെ ബെറ്റി ആൻറണി ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇവരോടൊപ്പം സ്ഥലം മാറ്റപ്പെട്ട ചീഫ് നഴ്സിങ് ഓഫിസർ വി.പി. സുമതിയും കഴിഞ്ഞ ദിവസം ട്രൈബ്യൂണലിൽനിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു.
ബെറ്റി ആന്റണിയെ കോന്നി ഗവ. മെഡിക്കൽ കോളജിലേക്കും വി.പി. സുമതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കുമായിരുന്നു ഇക്കഴിഞ്ഞ 28ന് സ്ഥലം മാറ്റിയത്. ഇതേ വിഷയത്തിൽ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ നവംബർ 28ന് ഇടുക്കി മെഡിക്കൽ കോളജിലേക്കു സ്ഥലംമാറ്റിയതും ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരിക്കുകയാണ്.
ചികിത്സയിൽ കഴിയുന്ന അതിജീവിതയെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കിയത് ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫിസർ എന്നിവരുടെ നിരുത്തരവാദപരമായ സമീപനം കാരണമാണെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.