മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴം വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്.

ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബം​ഗളൂരു ) മകൻ: ശ്രാവൺ (പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ.വി ചന്ദ്രൻ, അമ്മ: വത്സല. സഹോദരി സുചിഷ.

Tags:    
News Summary - Kozhikode native died in accident in Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.