അസം റൈഫിൾസ്​ തലവനായി കോഴിക്കോട്​ സ്വദേശി പ്രദീപ് നായർ

കോഴിക്കോട്: പന്തീരങ്കാവ്​ സ്വദേശി ലെഫ്റ്റന്‍റ് ജനറൽ പ്രദീപ് നായർ അസം റൈഫിൾസ്​ ഡയറക്ടർ ജനറലായി ചുമതലയേറ്റു. അസം റൈഫിൾസി​ന്‍റെ 21ാമത്തെ ഡയറക്​ടർ ജനറലായി ഷില്ലോങ്ങിലെ ആസ്​ഥാനത്താണ്​ സ്​ഥാനമേറ്റത്​. നേരത്തേ, രാജ്യത്തെ സൈനിക റിക്രൂട്ട്​മെൻറി​ന്‍റെ ചുമതലയുള്ള ഡയറക്​ടർ ജനററലായിരുന്നു.

അസം റൈഫിൾസ്​ തലപ്പത്തെത്തുന്ന രണ്ടാമത്തെ മലയാളിയാണ്​. അതിവിശിഷ്​ട സേവ മെഡലും ​യുദ്ധസേവ മെഡല​ും നേടിയിട്ടുണ്ട്​.

സത്താറ സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്.

1985ൽ സിഖ് റജിമെൻ്റിലാണ് ഓഫിസറായി പ്രദീപ്​ കരസേനയിൽ ചേർന്നത്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം അസം റൈഫിൾസ് ഐ.ജിയായും കമ്പനി കമാൻഡറായും സേവനമനുഷ്​ഠിച്ചു​. പന്തീരങ്കാവ്​ സ്വദേശി ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടത്തിൽ പരേതയായ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ. 

Tags:    
News Summary - kozhikode native pradeep nair appointed as assam rifles chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.