കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എൻ.െഎ.എ പരിശോധന. കൊടുവള്ളിയിലെ രണ്ടും ചാത്തമംഗലം, കുന്ദമംഗലം എന്നിവിടങ്ങളിലെ ഒാരോ വീടുകളിലുമാണ് ബുധനാഴ്ച പരിശോധന നടന്നത്. കൊടുവള്ളിയിൽ പാലക്കുറ്റി ആനപ്പാറ കുയ്യോടി ഷമീറിെൻറ തറവാട് വീട്ടിലും വാവാട്ടുള്ള സ്വന്തം വീട്ടിലുമാണ് ബുധനാഴ്ച പരിശോധന നടന്നത്. കുന്ദമംഗലം പതിമംഗലത്ത് പുന്നക്കൽ മുസ്തഫയുടെ വീട്ടിലും പരിശോധന നടന്നു.
കൊച്ചിയിൽനിന്നുള്ള എൻ.െഎ.എ സംഘമാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പുലർച്ച നാലുമുതൽ പരിശോധന നടത്തിയത്. പത്തരവരെ നീണ്ട പരിശോധനയിൽ വിദേശ യാത്രകളുടെയും ബിസിനസുകളുടെയും രേഖകൾ കസ്റ്റഡിയിലെടുത്തു. ലോക്കൽ പൊലീസിെൻറ സഹായത്തോടെയായിരുന്നു പരിശോധന.
സ്വർണക്കടത്തിലെ കോഴിക്കോട്ടുകാരുടെ ബന്ധം പുറത്തുവരുകയും ചിലർ അറസ്റ്റിലാവുകയും ചെയ്തതിനുപിന്നാലെയാണ് നടപടി. അറസ്റ്റിലായ ചിലരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പിരശോധന. വരും ദിവസം പരിശോധന തുടരും. കേസിൽ അന്വേഷണം നടത്തുന്ന കസ്റ്റംസ് നേരത്തേ ജില്ലയിലെ വിവിധ ജ്വല്ലറികളിൽനിന്നായി പത്തുകിലോയോളം സ്വർണം കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.