മലപ്പുറം: കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസുകളിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കാരം ഏർപ്പെടുത്തിയതിനെ തുടർന്ന് താളം തെറ്റിയ കോഴിക്കോട്-പാലക്കാട് റൂട്ടിലെ സർവിസുകൾ സാധാരണ നിലയിലേക്ക്. കോഴിക്കോട്, പാലക്കാട് ഡിപ്പോകളിൽ നിന്ന് കൂടുതൽ സർവിസുകൾ ഏർപ്പെടുത്തിയാണ് താൽക്കാലിക പരിഹാരം കണ്ടത്.
രാവിലെ 5.10 മുതൽ രാത്രി 11.50 വരെ 10 മിനിറ്റ് ഇടവേളകളിൽ സർവിസ് ഏർപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്. നേരത്തേ ഇതേ രീതിയിലാണ് സർവിസുകളുണ്ടായിരുന്നതെങ്കിലും സിംഗിൾ ഡ്യൂട്ടി പരിഷ്കാരം വന്നതോടെ ബസുകൾ പലതും പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചിരുന്നു.
തുടർന്ന് അധികൃതർ രണ്ടുതവണ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്ത ശേഷമാണ് കൂടുതൽ ബസുകൾ ഏർപ്പെടുത്താൻ തീരുമാനമായത്. കോഴിക്കോട്ടുനിന്ന് പാലക്കാേട്ടക്ക് പോയൻറ് ടു പോയൻറ് സർവിസ് തുടങ്ങുന്ന കാര്യവും അധികൃതരുടെ പരിഗണനയിലാണ്. പാലക്കാട്, മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, രാമനാട്ടുകര ബൈപാസ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.