കുറ്റ്യാടി: മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി ഇല്ലാത്തതിനെതിരെ ബുധനാഴ്ച കുറ്റ്യാടിയിൽ നടന്ന സി.പി.എം പ്രകടനത്തിൽ ജില്ല സെക്രട്ടറി പി. മോഹനനും ഭാര്യക്കും എതിരെ ഉയർന്ന മുദ്രാവാക്യങ്ങളുടെ പേരിൽ പ്രാദേശിക നേതാക്കളെ പ്രതിക്കൂട്ടിലാക്കി ജില്ല നേതൃത്വം. ജില്ല സെക്രട്ടറി പി. മോഹനൻ, സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി, ജില്ല കമ്മിറ്റിയംഗം കെ.കെ. ദിനേശൻ എന്നിവരെല്ലാം കുറ്റം പ്രാദേശിക നേതൃത്വത്തിെൻറ പേരിലാണ് ചുമത്തിയത്.
ചരിത്രത്തിൽ ഇല്ലാത്തവിധം പ്രാദേശിക തലത്തിൽനിന്ന് ശക്തമായുണ്ടായ പ്രതിഷേധം കാരണമാണ് കേരള കോൺഗ്രസ് -എം നേതാക്കൾ കുറ്റ്യാടി സീറ്റു വേണ്ടെന്നു െവച്ചതെന്ന് സാധാരണ പ്രവർത്തകർ പറയുേമ്പാൾ അത് ജില്ല നേതൃത്വം പറയുന്നില്ല. െപാതുവികാരം എന്നു മാത്രമാണ് ജില്ല സെക്രട്ടറി മോഹനൻ ഇതിനെ വിശേഷിച്ചത്. 'ബുധനാഴ്ച കുറ്റ്യാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പാർട്ടി വിരുദ്ധൻ നുഴഞ്ഞുകയറി േമ്ലഛമായ മുദ്രാവാക്യം വിളിച്ചത് ഉത്തരവാദപ്പെട്ടവർ സംഘടിപ്പിച്ച പരിപാടിയിലാണ്. പാർട്ടി മനസ്സിലാക്കിയവരാണ് ഇതു ചെയ്തത്. നേതാക്കളൊന്നൂം ഒരു ദിവസം പൊട്ടിമുളച്ചു വന്നവരല്ല. പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി ത്യാഗങ്ങൾ സഹിച്ചാണ് അവർ വളർന്നുവന്നത്'- അദ്ദേഹം പറഞ്ഞു. പരിപാടി സംഘടിപ്പിച്ചതിെനതിരെ പരിസരപ്രദേശങ്ങളിൽനിന്നുപോലും ശക്തമായ പ്രതിഷേധം ഉയർന്നതാണെന്നും തങ്ങൾ ഇടപെട്ടാണ് അവ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാർഥിത്വം ലഭിക്കാൻ വേണ്ടിയാണ് ബ്രാഞ്ച്, ലോക്കൽ കമ്മിറ്റിയിൽ പെട്ടവർ ഇപ്രകാരം പ്രതിഷേധ പരിപാടികൾ നയിച്ചതെങ്കിലും കെ.പി. കുഞ്ഞമ്മദ് കുട്ടിയും അവരെ തള്ളിപ്പറയുകയുണ്ടായി. ''രണ്ടാം ഘട്ടത്തിൽ പ്രാദേശിക നേതാക്കൾ നേതൃത്വം കൊടുത്ത പരിപാടി ഒരിക്കലും നടക്കാൻ പാടില്ലാത്ത നടപടിയാണ്. അതിൽ പാർട്ടി വിരുദ്ധർ നുഴഞ്ഞുകയറി. അങ്ങേയറ്റം അപമാനം ഉണ്ടാക്കുന്ന മുദ്രാവാക്യമാണ് ഉയർത്തിയത്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടുചെയ്യാനുള്ള അവസരം നൽകണം എന്നാവശ്യപ്പെടുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. ആർക്കും ജനാധിപത്യപരമായ രീതിയിൽ അഭിപ്രായങ്ങൾ അറിയിക്കാനുള്ള സംവിധാനം പാർട്ടിയിലുണ്ട്'' -കുഞ്ഞമ്മദ്കുട്ടി പറഞ്ഞു.
ശത്രുക്കൾക്ക് അടിക്കാൻഅവസരം ഉണ്ടാക്കിക്കൊടുത്ത നടപടി അങ്ങേയറ്റം അപലപനീയമാണ് എന്ന് ജില്ല കമ്മിറ്റിയംഗം കെ.കെ. ദിനേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.