പത്തനംതിട്ട / ടെക്സസ്: അമേരിക്കയിലെ ടെക്സസിലെ ഡാലസിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ സ്ഥാപകൻ കെ.പി. യോഹന്നാനെ ഇടിച്ചുവീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞു. പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കെ.പി യോഹന്നാന്‍റെ ഭൗതിക ശരീരം ഇപ്പോൾ ഡാലസിലെ മെത്തഡസ് ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. ഇന്ന് സിനഡ് ചേർന്നതിന് ശേഷം സംസ്കാരം സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകുക. കേരളത്തിൽ തന്നെയാകും സംസ്കാരം എന്നാണ് വിവരം.
ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മെത്രാപ്പോലീത്തയെ വാഹനമിടിച്ചത്. വരിയെല്ലിനും തലക്കും ഇടുപ്പിനും ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ശ്വാസകോശത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തിൽ കഴിയവെ ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലു ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.