കോഴിക്കോട്: കേന്ദ്ര ഏജന്‍സിയെന്നു കേട്ടാല്‍ നിലവിളിക്കുകയും ഖജനാവിലെ കോടികളെടുത്ത് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന സി.പി.എമ്മിെൻറ സോളാര്‍ ദുരാരോപണത്തിലെ സി.ബി.ഐ പ്രേമം തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പിണറായി പൊലീസ് തന്നെ എഴുതിത്തള്ളിയ സോളാര്‍ വിവാദം സി.ബി.ഐക്ക് വിട്ടത് അവരുടെ തനിസ്വരൂപം കൂടുതല്‍ അനാവരണം ചെയ്യപ്പെടാന്‍ കാരണമായി.
രാഷ്ട്രീയ പ്രേരിതമായ നീക്കത്തെ കേരളത്തിലെ പ്രബുദ്ധ ജനത തള്ളിക്കളയും. മൊഴി വിശ്വസനീയമല്ലെന്ന് ഹൈകോടതി തന്നെ വ്യക്തമാക്കിയ നിയമപരമായി നിലനില്‍ക്കാത്ത ദുരാരോപണം കഴുത്തിലണിയുന്ന എല്‍.ഡി.എഫ് കൂടുതല്‍ ദുര്‍ഗന്ധപൂരിതമാവും.
അഞ്ചുവര്‍ഷത്തെ ഭരണനേട്ടമായി ഒന്നും പറയാനില്ലാത്ത പിണറായി സര്‍ക്കാറിെൻറ വെപ്രാളമാണ് ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കത്തിലൂടെ വ്യക്തമാകുന്നത്. ഇതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ എല്‍.ഡി.എഫിനും സി.പി.എമ്മിനും കഴിയില്ല. മാഫിയ ഭരണകൂടത്തിനെതിരായ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി പകപോക്കല്‍ രാഷ്ട്രീയത്തെ നേരിടുമെന്നും കെ.പി.എ മജീദ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.