ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകം: നിർഭാഗ്യകരമെന്ന് കെ.പി.എ മജീദ്

കോ​ഴി​ക്കോ​ട്: കാ​സ​ർ​ഗോ​ഡ് മു​ണ്ട​ത്തോ​ടി​ൽ ഡി​.വൈ.​എ​ഫ്.ഐ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.

സംഭവവുമായി ലീഗിന് ബന്ധമില്ലെന്നും കെ.പി.എ മജീദ് അറിയിച്ചു. അതേസമയം, കേ​സി​ൽ ലീ​ഗ് നേ​താ​വി​നെ പോ​ലീ​സ് പ്ര​തി​ചേ​ർ​ത്തു. യൂ​ത്ത് ലീ​ഗ് മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദി​നെ​യാ​ണു പോ​ലീ​സ് പ്ര​തി ചേ​ർ​ത്ത​ത്. ക​ണ്ടാ​ല​റി​യു​ന്ന മ​റ്റു ര​ണ്ടു പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എല്‍.ഡി.എഫ്. നഗരസഭാ പരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Tags:    
News Summary - KPA Majeed says DYFI activist's murder unfortunate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.