അന്തരിച്ച നടി കെ.പി.എ.സി ലളിതയെ അനുസ്മരിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു. എങ്കിലും ഭാവം പകർന്ന കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിന്റെ അരങ്ങത്ത് നിറവാർന്നു ജ്വലിച്ചുനിൽക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.
പ്രിയപ്പെട്ട ലളിതച്ചേച്ചി... വിട
മലയാളത്തിന്റെ മഹാനടി കെ.പി.എ.സി ലളിത ചമയങ്ങളഴിച്ചു അണിയറയിലേക്ക് വിടവാങ്ങിയിരിക്കുന്നു....
മികച്ച സഹനടിക്കുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളും നാല് സംസ്ഥാന അവാർഡുകളും നിറം ചാർത്തിയ അനശ്വരമായ നടനസപര്യയിൽ ലളിത നാടകരംഗത്തെ അനുഭവം കരുത്തും ഊർജ്ജവുമാക്കി മാറ്റി. പുരോഗമന പ്രസ്ഥാനങ്ങളുമായി അഭേദ്യമായ ബന്ധം എന്നും തുടർന്ന അവർ കേരള സംഗീത നാടക അക്കാഡമി ചെയർപേർസനായും സേവനമനുഷ്ഠിച്ചു....
ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു.... എങ്കിലും ഭാവം പകർന്ന കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിന്റെ അരങ്ങത്ത് നിറവാർന്നു ജ്വലിച്ചുനിൽക്കും.... ആത്മകഥാപരമായ കൃതിക്ക് അവർ നൽകിയ പേര് പോലെ...."കഥ തുടരും"...അതെ... തുടർന്നുകൊണ്ടേയിരിക്കും... ലോകമുള്ള കാലത്തോളം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.