തൃശൂർ: നടൻ കലാഭവൻ മണിയുടെ സഹോദരനും പ്രമുഖ നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ശ്രമം സംഭവത്തിൽ സംഗീത നാടക അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി ലളിതയുടെ പ്രസ്താവന തെറ്റെന്ന് തെളിഞ്ഞു. രാമകൃഷ്ണനും കെ.പി.എ.സി ലളിതയും തമ്മിെല ഫോൺ സംഭാഷണം പുറത്ത് വന്നു.
സെക്രട്ടറിയുമായി രാമകൃഷ്ണെൻറ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂവെന്നും ലളിത ഫോണിൽ പറയുന്നുണ്ട്. 'സർഗഭൂമിക' ഓൺലൈൻ കലാപരിപാടികൾക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണന് വേണ്ടി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചെന്ന് പറയുന്നത് ദുരുദ്ദേശപരവുമാണെന്നായിരുന്നു ലളിത ശനിയാഴ്ച അറിയിച്ചത്.
വിഷയത്തിൽ കെ.പി.എ.സി ലളിത തനിക്കൊപ്പമാണെന്നാണ് രാമകൃഷ്ണൻ കരുതിയിരുന്നത്. പിന്നീട് രാമകൃഷ്ണനെ വിമർശിച്ച് പ്രസ്താവനയിറക്കിയതോടെ ലളിതക്കെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷമാണ് അമിത തോതിൽ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യശ്രമം നടത്തിയത്.
വിവാദങ്ങൾക്ക് തുടക്കം സെപ്റ്റംബർ 29ന് കുറിച്ച ഫേസ്ബുക്ക് പോസ്റ്റോടെ. ''നൃത്തപരിപാടിക്ക് അവസരം നിഷേധിച്ച് സെക്രട്ടറി രാധാകൃഷ്ണൻ നായർ പറഞ്ഞ വാക്കുകൾ ഹൃദയത്തെ ഉലച്ചു. അക്കാദമി പ്രവർത്തനങ്ങൾ നാല് വർഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തന്നാൽ വിമർശനം ഉണ്ടാകും. അന്തിവരെ വെള്ളം കോരിയിട്ട് കുടം ഉടക്കണ്ടല്ലോ. അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും...'' എന്നാണ് പറഞ്ഞത്.
''കെ.പി.എ.സി ലളിത നടത്തിയ പ്രസ്താവന കൂറുമാറ്റമാണ്. എട്ടോളം തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നത് മുതൽ അവസരം നിഷേധിച്ച അന്ന് രാത്രി ലളിതചേച്ചിയെ വിളിച്ച് സംസാരിച്ചതടക്കം ഫോൺ രേഖയുണ്ട്. വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണ്. സർക്കാറിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണ്. ഞാൻ പു.ക.സയിലെയും പി.കെ.എസിലെയും അംഗമാണ്''.
വിവാദത്തിൽ അക്കാദമിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം. എത്രമാത്രം പ്രതിസന്ധികളും അവഹേളനങ്ങളും അതിജീവിച്ചാണ് ദലിത് ജീവിതസാഹചര്യങ്ങളിൽനിന്ന് ഒരു കലാകാരൻ ഉയരുന്നതെന്ന കാര്യം അധികൃതർ പലപ്പോഴും മനസ്സിലാക്കുന്നില്ലെന്നതിൽ ദുഃഖമുണ്ടെന്ന് ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും ശാസ്ത്രീയനൃത്തം പോലെ സവർണമേധാവിത്തം കൊടികുത്തി വാഴുന്ന ഇടങ്ങളിൽ.
ആത്മഹത്യശ്രമത്തെ തുടർന്ന് കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രാമകൃഷ്ണൻ അപകടനില തരണം ചെയ്തു. ശനിയാഴ്ച വൈകീട്ട് ചേനത്തുനാട്ടിലെ വീടിനടുത്ത് പിതാവിെൻറ പേരിലുള്ള കലാഗൃഹത്തിലാണ് അളവിൽ കവിഞ്ഞ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.