തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപട്ടിക രണ്ടുഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ് രൻ. വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. വർക്കിങ് പ്രസിഡൻറുമാരുടെ കാര്യം ഹൈകമാൻഡ് ത ീരുമാനിക്കും. ഇക്കാര്യത്തിൽ അന്തിമപട്ടിക ഹൈകമാൻഡിന് നൽകിയെന്നും മുല്ലപ്പള്ളി അറിയിച്ചു.
ഡൽഹിയിലെ ചർച്ചകൾക്കുശേഷം വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന തത്ത്വത്തിൽ ഉറച്ചുനിൽക്കുകയാണ്. ജനപ്രതിനിധികൾ കഴിവുള്ളവരാണ്. അവരുടെ സമയമാണ് പ്രശ്നം. മുഴുവൻ സമയപ്രവർത്തകരെയാണ് കെ.പി.സി.സിക്ക് ആവശ്യം. ഇക്കാര്യം ഹൈകമാൻഡിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് മുതിർന്ന നേതാക്കൾ ഹൈകമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. വർക്കിങ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വി.ഡി. സതീശനും വൈസ് പ്രസിഡൻറുമാരുടെ പട്ടികയിലുണ്ടായിരുന്ന ടി.എൻ. പ്രതാപൻ, എ.പി. അനിൽകുമാർ എന്നിവരുമാണ് ഭാരവാഹി പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈകമാൻഡിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.