തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എൽ.എമാരും പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. രാത്രി 8.30 നടന്ന മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനതയോട് മാപ്പു പറണമെന്ന്് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍െറ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് ജനാധിപത്യ വിരുദ്ധവും ഹീനവുമായി നടപടിയാണ്. കേരളത്തിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ പൊറുക്കില്ല. മോദി സര്‍ക്കാറിന്‍െറ സൈനികരോടുള്ള നയമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. മോദിയുടെ ഹീനമായ നടപടിയാണിെതന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഇന്ത്യന്‍ സൈനികരോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ആത്മഹത്യ ചെയ്ത വിമുക്ത ഭടനെക്കുറിച്ച് പരാമര്‍ശം നടത്തിയ മന്ത്രി വി.കെ സിങ്ങിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. രാജ്യത്തിന്‍െറ അതിര്‍ത്തി ഇപ്പോള്‍ പുകയുകയാണ്. രാഹുല്‍ ഗന്ധി നിയമം ലംഘിച്ചിട്ടില്ല. വിമുക്ത ഭടന്‍െറ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കുകയായിരുന്നു. രാജ്യത്തിന്‍െറ അഭിമാനം കാത്ത സൈനികനെയാണ് അപമാനിച്ചതെന്നും ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു.
രാഹുല്‍ ഗാന്ധിയെ തടങ്കലില്‍വെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മോദി നടപ്പാക്കുന്നത് കാടത്തമാണ്. സര്‍ക്കാര്‍ സൈനികരെ അവഹേളിക്കുന്ന നടപടികളാണ് മോദി സ്വീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബ്റിയ എന്നിവരും മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു. കെ.പി.സി.സി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം രാജ് ഭവനു മുന്നില്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.