തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവെച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ച രാവിലെ എറണാകുളത്ത് ചേരാനിരുന്ന യോഗം മാറ്റിയതെന്നാണ് വിശദീകരണം.
സർക്കാറിനെതിരായ സമരം ഉൾപ്പെടെ ആലോചിക്കുന്നതിനാണ് യോഗം വിളിച്ചിരുന്നതെങ്കിലും സുധാകരന്‍റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഉയരുന്ന വിമർശനം കൂടി കണക്കിലെടുത്താണ് യോഗം മാറ്റിവെച്ചതെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.