കെ.​പി​.സി​.സി പ്രസിഡന്‍റ്: ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് ഉമ്മൻചാണ്ടി

കോ​ട്ട​യം: കെ.​പി​.സി​.സി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ച്ചു വ​രു​ന്ന​താ​യി എ​.ഐ.​സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. ഏതു സമയത്തും തീരുമാനം വരുമെന്ന് പ്രതീക്ഷയിലാണ്. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചാ​ൽ എ​ല്ലാ​വ​രും അ​നു​സ​രി​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ഐ.​എ​ൻ.​ടി​.യു.​സി​ക്ക് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ജ​ന​മ​ധ്യ​ത്തി​ൽ വ​ര​ട്ടെ​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊടകര കുഴൽപ്പണക്കേസിൽ കുറ്റം ചെയ്തവർ നിയമത്തിന്‍റെ മുന്നിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - KPCC President: Oommen Chandy will accept the decision of the High Command

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.