പ​ടി​യി​റ​ങ്ങു​ന്ന​ത്​ സം​തൃ​പ്​​തി​യോ​ടെ –ഹ​സ​ൻ

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച്​ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന്​ എം.എം. ഹസ്സൻ. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറായി കെ. സുധാകരൻ ചുമതല ഏറ്റെടുക്കുമെന്നു ത​െന്നയാണ്​ പ്രതീക്ഷ. ഹൈകമാൻഡി​​​​െൻറ തീരുമാനം എല്ലാവരും അംഗീകരിക്കും. പ്രസിഡൻറ്​ പദവിയിൽ മികച്ച പ്രകടനം കാഴ്​ചവെച്ചെന്ന്​ കരുതുന്നതായും ഹസ്സൻ പറഞ്ഞു.

അഭിപ്രായങ്ങൾ പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. വർക്കിങ് പ്രസിഡൻറുമാർ മറ്റ് പല സംസ്ഥാനങ്ങളിലുമുണ്ട്. അതി​​​​െൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പാർട്ടിക്കാണ് പ്രസക്തി. ഗ്രൂപ്പും നേതാക്കളും ഒക്കെ അതിന് പിന്നിലാണ്​. കെ. മുരളീധരന് പ്രാധാന്യമുള്ള സ്ഥാനം തന്നെയാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് ഒരു ടീമാണ്. എല്ലാവരും ചേരുമ്പോഴാണ് കോൺഗ്രസ്​ ആകുന്നതെന്നും ഹസ്സൻ പറഞ്ഞു.

പുതിയ സർക്കാർ ബാർകോഴ കേസ് രണ്ട് തവണ അന്വേഷിച്ചതാണ്. എത്ര തവണ ഏത് അന്വേഷണം നടത്തിയാലും കെ.എം മാണി കുറ്റവിമുക്തനായി വരും. ചാരക്കേസിൽ വ്യക്തമായ അഭിപ്രായം ഉണ്ട്. അത് പരസ്യമായി പറയുന്നില്ല. സുപ്രീംകോടതിയുടെ കണ്ടെത്തലാണ് വന്നിരിക്കുന്നത്. വിധി അംഗീകരിക്കുന്നുവെന്നും ഹസ്സൻ പറഞ്ഞു. ഇ​ന്ദി​ര ഗാ​ന്ധി ജ​ന്മ ശ​താ​ബ്​​ദി​യോ​ട​നു​ബ​ന്ധി​ച്ച്​ ബൂ​ത്ത്​ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ങ്ങ​ൾ പാ​ർ​ട്ടി​ക്ക്​ വ​ലി​യ​മു​ന്നേ​റ്റ​മാ​ണ്​​ ന​ൽ​കി​യ​ത്.

പാ​ര്‍ട്ടി​യി​ല്‍ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ര്‍ത്താ​ന്‍ സാ​ധി​ച്ചു. ഓ​ഖി, മ​ഹാ​പ്ര​ള​യം തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ പാ​ര്‍ട്ടി ത​ല​ത്തി​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ന്‍ സാ​ധി​ച്ചു. യു.​ഡി.​എ​ഫി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​ട​യൊ​രു​ക്കം വി​ജ​യി​പ്പി​ക്കാ​ന്‍ പാ​ര്‍ട്ടി സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍ത്തി​ച്ചു. ഒ​ന്ന​വ​ര്‍ഷ​മാ​യി താ​ന്‍ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ഐ​ക്യം തു​ട​ര്‍ന്നും നി​ല​നി​ര്‍ത്താ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​െ​ന്ന​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിൽ ഹൈകോടതി തന്നെ തൃപ്തി രേഖപ്പെടുത്തിയതാണ്. അനാവശ്യ തലങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ടതില്ലെന്നും ഹസ്സൻ പറഞ്ഞു.


Tags:    
News Summary - KPCC President Post, MM Hassan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.