തിരുവനന്തപുരം: സഹകരണ വിഷയത്തിൽ സംയുക്ത സമരത്തിന് യു.ഡി.എഫ് തയാറാണെന്ന വാർത്ത തെറ്റാണെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. പ്രശ്നത്തിൽ ഏതു തരത്തിൽ പ്രതിഷേധിക്കുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പ്രവർത്തകരുടെ ആശങ്കയാണ് താൻ പങ്കുവെക്കുന്നത്. കെ.പി.സി.സി അധ്യക്ഷൻ പ്രവർത്തിക്കുന്നത് തന്നിഷ്ട പ്രകാരമല്ലെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ നീക്കം നടത്തുന്ന എൽ.ഡി.എഫുമായി ചേർന്ന് സംയുക്ത സമരം വേണ്ടെന്ന നിലപാടാണ് സുധീരൻ നേരത്തെ സ്വീകരിച്ചത്. എന്നാൽ, ഇന്നു ചേർന്ന മുന്നണി യോഗം സുധീരന്‍റെ നിലപാട് തള്ളിയെന്നും സംയുക്ത സമരത്തിന് തീരുമാനിച്ചെന്നും വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി സുധീരൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.