തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിെല സ് ഥാനാർഥികളെ കെ.പി.സി.സി അധ്യക്ഷൻ തീരുമാനിക്കും. സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡിന് സമർപ ്പിക്കാൻ കെ.പി.സി.സി പ്രസിഡൻറിനെ ബുധനാഴ്ച ചേർന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയോഗം ചുമതലപ്പെടുത്തി. സമിതിയിെല അംഗങ്ങളുടെ അഭിപ്രായമറിഞ്ഞ് ഒറ്റപ്പേരോ പാനലോ ആയിരിക്കും സമർപ്പിക്കുക.
പട്ടിക തയാറാക്കുംമുമ്പ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി കൂടിയാലോചന നടത്തും. ബുധനാഴ്ച രാവിലെ ചേർന്ന തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ ഒരു സീറ്റിലേക്കും ആരുടെയും പേര് നിർദേശിച്ചുള്ള ചർച്ച ഉണ്ടായില്ല. പകരം, സ്ഥാനാർഥികളെ സംബന്ധിച്ച അഭിപ്രായം അംഗങ്ങൾ കെ.പി.സി.സി പ്രസിഡൻറിനെ വ്യാഴാഴ്ചക്കകം അറിയിക്കാൻ അവസരം നൽകാമെന്ന് ധാരണയായി.
നിർദേശിച്ച പേരുകൾ പരിഗണിച്ച് കെ.പി.സി.സി പ്രസിഡൻറ് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് പട്ടിക തയാറാക്കും. സ്ഥാനാർഥി നിർണയത്തിൽ സാമൂഹിക സന്തുലിതാവസ്ഥയും ജയസാധ്യതയും മാനദണ്ഡമാകണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നത്. പാലായിൽ യു.ഡി.എഫ് മികച്ചവിജയം നേടുമെന്നും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അത് ഗുണകരമാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.