തിരുവനന്തപുരം: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി. ഇക്കാര്യം ഉന്നയിച്ച് കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് എം.എം. ഹസ്സൻ തെരഞ്ഞെടുപ്പ് കമീഷണർക്ക് പരാതി നൽകി.
മുഖ്യമന്ത്രിയും സി.പി.എമ്മും തെരഞ്ഞെടുപ്പ് വർഗീയവത്കരിക്കുകയാണെന്നും സി.പി.എം കേന്ദ്രങ്ങൾ ബോംബ് നിർമാണത്തിന് കോപ്പ് കൂട്ടുകയാണെന്നും എം.എം. ഹസ്സൻ പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പിന് ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന പ്രതികളിൽ അരുൺ, ഷെബിൻലാൽ, അതിൽ, സായൂജ്, അമൽ ബാബു എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.
സ്‌ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ തുടക്കം മുതൽ പറയുന്നത്. അതേസമയം കേസിൽ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.
പാർട്ടിക്ക് ബോംബ് നിർമിക്കേണ്ട കാര്യമില്ലെന്നും ഡി.വൈ.എഫ്.ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.