തിരുവനന്തപുരം: പുരോഗമന ആശയങ്ങൾ വെടിഞ്ഞ് നവോത്ഥാന സമിതിയിൽ തുടരേണ്ടതില്ലെന് ന് കെ.പി.എം.എസ്. ആലപ്പുഴയിൽ ചേർന്ന ജനറൽ കൗൺസിലിലാണ് തീരുമാനം. ശബരിമല യുവതീപ്രവ േശനത്തിൽ സംസ്ഥാന സർക്കാറിെൻറ മലക്കം മറിച്ചിലിൽ പ്രതിഷേധിച്ചാണിത്.
സംഘടനാ ന ിലപാടും ആശങ്കകളും സർക്കാറിെൻറ ശ്രദ്ധയിൽപെടുത്താൻ ജനറൽ കൗൺസിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ, വർക്കിങ് പ്രസിഡൻറ് ജനാർദനൻ, അസി. സെക്രട്ടറി ബൈജു കലാശാല എന്നിവരാണ് സമിതി അംഗങ്ങൾ.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ. ബാലനും നടത്തുന്ന പ്രസ്താവനകളിലും കെ.പി.എം.എസിന് അമർഷമുണ്ട്. മുഖ്യമന്ത്രി വിദേശ യാത്രകഴിഞ്ഞ് തിരിച്ചെത്തിയാലുടൻ അദ്ദേഹത്തെ കണ്ട് സംഘടനാ നിലപാട് അറിയിക്കും. യുവതീ പ്രവേശന വിധിയിൽ സ്റ്റേ ഇല്ലാതിരുന്നിട്ടും സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കെ.പി.എം.എസ് നേതൃത്വം കുറ്റപ്പെടുത്തുന്നു. ഒരാളെയും ശബരിമലയില്‍ കൊണ്ടുപോകാനുള്ള ബാധ്യത സര്‍ക്കാറിനില്ല.
അതേസമയം അവിടെ വരുന്ന സ്ത്രീകള്‍ക്ക് സുപ്രീംകോടതി വിധി അനുസരിച്ച് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. ആദ്യം സ്വീകരിച്ച നിലപാടിൽനിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത് ശരിയല്ല.
ഒരു വശത്ത് ലിംഗസമത്വം പറയുമ്പോഴും മറുവശത്ത് ശബരിമലയിൽ യുവതീ പ്രവേശനം വേണ്ടെന്ന നിലപാടെടുത്ത് ഇരുവള്ളത്തിലാണ് സർക്കാർ. ശബരിമല യുവതീ പ്രവേശന വിഷയത്തിലെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണെന്നും കെ.പി.എം.എസ് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.