കോട്ടയം: മനുഷ്യനെ വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്ക് ഇന്ന് മതങ്ങളുടെ പിന്തുണ കിട്ടുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാൻ കെ.പി.എം.എസ് മുന്നിലുണ്ടാകുമെന്നും ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് സുവർണ ജൂബിലിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയത്ത് കെ.പി.എസ് മേനോൻ ഹാളിൽ നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയങ്ങൾക്കും സംവാദങ്ങൾക്കും ഇടനൽകി കേരളത്തിെൻറ പുരോഗമന മതേതര പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന രാഷ്്ട്രീയ നവോത്ഥാനത്തിന് യോജിച്ച പരിശ്രമമുണ്ടാകണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സുവർണജൂബിലി ആഘോഷത്തിെൻറ ഭാഗമായി 2022 മാർച്ചിൽ കോഴിക്കോട് കടപ്പുറത്ത് പത്തുലക്ഷം പേരെ പങ്കെടുപ്പിച്ച് സുവർണജൂബിലി സമാപനസംഗമം നടത്തും. ഇതിന് മുന്നോടിയായി 20 ദിവസത്തെ വിളംബര ജാഥ നടത്തുമെന്നും സമ്മേളനത്തിൽ അറിയിച്ചു.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എൽ. രമേശൻ അധ്യക്ഷത വഹിച്ചു.
കോട്ടയം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) സംസ്ഥാന പ്രസിഡൻറായി എൽ. രമേശനെയും ജനറൽ സെക്രട്ടറിയായി പുന്നല ശ്രീകുമാറിനെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: ബൈജു കലാശാല (ട്രഷ.), പി. ജനാർദനൻ (വർക്കിങ് പ്രസി.), സാബു കരിശേരി (സംഘടന സെക്ര.), അഡ്വ. എ. സനീഷ് കുമാർ (വൈ.പ്രസി.), പി.വി. ബാബു (വൈ.പ്രസി.), സുജ സതീഷ് (വൈ.പ്രസി.), വി. ശ്രീധരൻ, പ്രശോഭ് ഞാവേലി (അസി.സെക്ര.), അനിൽ ബഞ്ചമിൻപാറ (അസി. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.