തിരുവനന്തപുരം: ‘വിജയൻ ഒന്ന് സാരിയും ചുറ്റി പുറത്തേക്കിറങ്ങണം, അപ്പോഴറിയാം സ്ത്രീകൾ നേരിടുന്ന ദുരിതം, പെണ്ണുങ്ങൾക്ക് വഴിയിലിറങ്ങാനാകാത്ത സ്ഥിതിയാണിപ്പോൾ’ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള കെ.ആർ ഗൗരിയമ്മ വാക്കുകൾ കേട്ട് സദസ്സ് ആദ്യമൊന്ന് അമ്പരന്നു, കളിയാണോ അതോ കാര്യമാണോ..? പൊട്ടിച്ചിരിയായിരുന്നു പിന്നെ. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാ ഹാളിൽ നടന്ന മുൻ സമാജികരുടെ ഒത്തുചേരലിലായിരുന്നു ഗൗരിയമ്മയുടെ അറ്റകൈ പ്രയോഗം. താനൊക്കെ രാത്രി പത്ത് മണിക്കൊക്കെ നടന്നുപോയിട്ടുണ്ട്, തന്നെയൊന്നും ആരും ഉപദ്രവിച്ചിട്ടില്ല. ഇന്ന് അങ്ങനെയല്ല സ്ഥിതി...വാത്സല്യം നിറഞ്ഞ വിമർശനം തുടരുേമ്പാഴും മുഖ്യമന്ത്രിക്ക് പുഞ്ചിരി. തുടർന്ന് അനുഭവങ്ങളുടെ ആടരുകൾ ഇടമുറിയാതെ പെയ്തു. മറവിക്ക് മായ്ക്കാനാവാത്ത ഒാർമ്മകളിൽ സദസ്സിനും ആവേശം, ഒപ്പം ഗൗരിയമ്മയും.
‘ദാ അവിടെയാ ഞാൻ ഇരുന്നേ’...പഴയനിയമസഭഹാളിൽ ഇടതുവശത്തേക്ക് െക.ആർ. ഗൗരയമ്മ വിറയ്ക്കുന്ന വിരൾ ചൂണ്ടിപ്പറഞ്ഞപ്പോൾ കണ്ണുകൾ നീണ്ടത് ഏതാനും കൈ അകലകത്തിലെ ഇരിപ്പിടത്തലേക്കാണെങ്കിൽ ഒാർമ്മകൾ നീണ്ടത് ആറ് പതിറ്റാണ്ടുകൾക്കപ്പുറത്തേക്കാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഒാർമ്മകളിൽ എക്കാലത്തെയും ആവേശമായ 1957 ലേക്ക്. സംഗമം തുടങ്ങി ഏതാണ്ട് പകുതി പിന്നിട്ടപ്പോഴാണ് ഗൗരിയമ്മ വേദിയിലേക്ക് വന്നത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ സദസ്സിലേക്ക് ഇറങ്ങി ഗൗരിയമ്മയെ കൈ പിടിച്ച് വേദിയിലെത്തിച്ചു. ഗൗരിയമ്മ സംസാരിക്കാനെഴുന്നേറ്റപ്പോൾ പിന്നിലായി ഇരുന്ന ഉമ്മൻചാണ്ടിയെ ‘അങ്ങോേട്ടക്ക് മാറിയിരിക്ക്, എനിക്ക് കാണണം..’എന്നാവശ്യപ്പെട്ട് വാത്സല്യത്തോടെ ഇരിപ്പിടം മാറ്റിച്ചു.
എല്ലാവരോടും ക്ഷമ പറഞ്ഞത് തുടങ്ങിയ ഗൗരിയമ്മ ആ രഹസ്യവും വെളിപ്പെടുത്തി. തനിക്ക് നൂറ് വയസോടടുക്കുന്നു, ജനങ്ങൾക്ക് വേണ്ടി അവർക്കൊപ്പം നിന്ന് പ്രവർത്തിച്ചാൽ 100 അല്ല 120 വയസുവരെയും ജീവിക്കാം. പിന്നെ ആദ്യനിയമസഭാ അനുഭവങ്ങളിലേക്ക്. സംസാരത്തിനിനൊടുവിൽ ഉപദേശിക്കാനും മറന്നില്ല. രാഷ്ട്രീയം ജനസേവനത്തിനാണ്. കേരളത്തിെൻറ ചരിത്രം പഠിച്ച് തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് ഉൾക്കൊണ്ടും മുന്നോട്ടു പോകണം. സംഘടനകൾ ജനങ്ങൾക്ക് വേണ്ടിയാകണമെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങ് കഴിഞ്ഞ് മടങ്ങും നേരം തെൻറ പഴയ സീറ്റിൽ ഒരു വട്ടം കൂടി ഇരിക്കാനും ഗൗരിയമ്മ മറന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മക്ക് ഉപഹാരം നൽകി. സ്ത്രീ എന്ന സ്വത്വത്തിൽ മാത്രം ഒതുങ്ങിേപാകാത്ത സ്വാതന്ത്ര്യത്തിെൻറയും ആത്മാഭിമാനത്തിെൻറയും കരുത്തിെൻറയും പ്രതീകമാണ് ഗൗരിയമ്മയെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.