ആലപ്പുഴ: പുന്നപ്ര-വയലാർ സമരത്തിനുശേഷം െഎക്യകേരളത്തിന് കാതോർക്കുന്നതിനിെടയാണ് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ നേതാക്കളെ അന്നത്തെ ഭരണകൂടം വേട്ടയാടിയത്. അതിൽപെട്ട ഇരയായിരുന്നു ഗൗരിയമ്മ. 1952ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഗൗരിയമ്മ മത്സരിച്ചത് ചേർത്തല പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ കിടന്നായിരുന്നു.
നിരോധിത പ്രസ്ഥാനത്തിെൻറ നേതാക്കളെ ഒന്നൊന്നായി തുറുങ്കിലിട്ടപ്പോൾ വനിത എന്ന പരിഗണനപോലും ഗൗരിയമ്മക്ക് ലഭിച്ചില്ല. ലോക്കപ്പിൽ കിടന്നിട്ടും ജനം ഗൗരിയമ്മയെ വിജയിപ്പിച്ചു. അത്രമാത്രം ജനമനസ്സിൽ അവർ നിറഞ്ഞിരുന്നു. ജയിൽ ജീവിതം തെൻറ പൊതുരംഗത്തെ പീഡനപർവമായിരുെന്നന്ന് ഗൗരിയമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഭരണവർഗം കമ്യൂണിസ്റ്റുകാരെ നോട്ടപ്പുള്ളികളായി കണ്ടപ്പോൾ ഒരുവിട്ടുവീഴ്ചയും ഉണ്ടായില്ല.
തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സിെൻറ നേതൃസ്ഥാനത്ത് ഇരിക്കുേമ്പാഴാണ് അക്കാലത്ത് ഗൗരിയമ്മ അറസ്റ്റിലാകുന്നത്. കയർ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തി സമരം ചെയ്തു എന്നതായിരുന്നു കുറ്റം. കൊൽക്കത്ത തീസിസിെൻറ ആഹ്വാനപ്രകാരം നടന്ന പ്രസംഗബോധവത്കരണ കാലത്താണ് പിന്നീട് ഗൗരിയമ്മ അറസ്റ്റിലാകുന്നത്. സർക്കാറിനെതിരെ വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്ന പ്രസംഗം നടത്തി എന്നതായിരുന്നു കുറ്റം. ചേർത്തലയിലെ വാടകവീട്ടിൽ താമസിക്കുന്ന സമയമായിരുന്നു.
ചേർത്തലയിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്. ആറുമാസത്തേക്ക് തടവ്. അക്കാലത്തെ ജയിൽ ജീവിതം പ്രക്ഷുബ്ധമായിരുന്നു. സമരസേനാനികളുടെ പ്രതിഷേധവും ബഹളവും ഒരുവശത്ത്. ടി.വി. തോമസ് ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് ജയിലിൽ ഉണ്ടായിരുന്നു.
പൊലീസിെൻറ ക്രൂരമർദനമേറ്റ് അയ്യപ്പൻ എന്ന സഖാവ് മരിച്ചത് അക്കാലത്താണ്. അത് അറിഞ്ഞ് ഗൗരിയമ്മ നിരാഹാരം കിടന്നു. 17 ദിവസം. നാട്ടിൽ പ്രതിഷേധക്കാരെ അമർച്ചചെയ്യാൻ വെടിവെപ്പ് നടന്നു. നാടിെൻറ സ്വാതന്ത്ര്യത്തിനുശേഷവും നിരവധി തവണ ഗൗരിയമ്മ തടവറകളിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.