മലപ്പുറം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച കമീഷന്‍റെ റിപ്പോർട്ട് 13നകം സമർപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ. അവിടത്തെ പ്രശ്നങ്ങളെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. കമീഷൻ റിപ്പോർട്ട് കിട്ടിയതിനു ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് മറ്റു നടപടികൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനം കൂടുതൽ പഠിക്കേണ്ടതുണ്ട്.
ഗുണനിലവാരമില്ലാത്ത സ്ഥാപനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥിതിയാണേൽ പ്രയാസമാവും. അതിന്‍റെ വിവരങ്ങൾ വിദഗ്ധരുമായി സംസാരിച്ച് അഭിപ്രായം പറയും. വിദേശ സർവകലാശാലകളാണെന്ന് കരുതി എല്ലാം ഗുണനിലവാരമുള്ളതാവണമെന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.