കോട്ടയം: നാളെ തുറക്കാനിരിക്കെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ വീണ്ടും അടച്ചിടാൻ ഉത്തരവ്. കോട്ടയം ജില്ലാ കലക്ടർ പി.കെ. ജയശ്രീയാണ് ഉത്തരവിട്ടത്. എന്നാൽ, നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ജാതിവിവേചനം അടക്കം പ്രശ്നങ്ങളെ തുടർന്ന് വിദ്യാർഥി സമരം നടക്കുന്നതിനെ തുടർന്നാണ് തെക്കുംതല കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് അടച്ചിട്ടത്. ഡിസംബർ 24 മുതൽ ഇന്ന് വരെ അടച്ചിടാനായിരുന്നു ഉത്തരവ്. നാളെ തുറക്കാനിരിക്കെയാണ് കലക്ടർ വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.