ജോലിയൊന്നും വേണ്ട; ഇവരുടെ അമ്മമാരെ അപമാനിക്കരുത്​

കാഞ്ഞങ്ങാട്: 2019 ഫെബ്രുവരി 17ന് രാത്രിയായിരുന്നു സി.പി.എം പ്രവർത്തകർ പൊന്നു മകനെ വെട്ടിക്കൊന്നത്. രണ്ട് വർഷം കഴിഞ്ഞെങ്കിലും മകൻ മനസ്സിൽ നിന്ന് മായുന്നില്ല, ഇടക്കിടെ അവനെ സ്വപ്നം കാണും, നീതി പുലരുന്നതും കാത്ത് ഒരമ്മ പ്രതീക്ഷയോടെ ഇവിടെയിരിപ്പുണ്ട്, അവർക്ക് സർക്കാർ ജോലിയൊന്നും വേണ്ട, അവർ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്​'- കൃപേഷി​െൻറ അച്ഛൻ കൃഷ്ണ​േൻറതാണ്​ ഈ വാക്കുകൾ.

മകനെ കൊലപ്പെടുത്തിയ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് സി.പി.എമ്മും സർക്കാറും അറിഞ്ഞു കൊണ്ടാണ്. കൊല നടത്തിയ ദിവസം മുതൽ രണ്ട് വർഷത്തിനടുത്തായി സാമ്പത്തികമായി അവരെ സഹായിക്കുന്നതും പാർട്ടിയാണ്. ജോലി നൽകിയതും ഇതി​െൻറ ഭാഗമാണെന്നും അവർ പറഞ്ഞു.

പാർട്ടി അറിയാതെ കൊലപാതകം നടക്കില്ലെന്ന പീതാംബര​െൻറ ഭാര്യയുടെ പ്രസ്താവനയുടെ തുടർച്ചയാണ് ജോലി നൽകിയതെന്ന് ശരത് ലാലി‍െൻറ പിതാവ് സത്യനും വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ പൊന്നുമക്കളുടെ ആശ്രിതർക്ക് ജോലി നൽകേണ്ടെന്നും പകരം നീതിക്കായുള്ള പോരാട്ടത്തിലാണെന്നും സത്യൻ കൂട്ടിച്ചേർത്തു.

പ്രതികളുടെ ഭാര്യമാർക്ക്​ ജില്ല ആശുപത്രിയിൽ ജോലി നൽകിയതിനോട്​ പ്രതികരിക്കുകയായിരുന്നു ഇരുവരും. ജില്ല ആശുപത്രി മാനേജിങ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം ജനുവരി 20, ഫെബ്രുവരി 24 തീയതികളിലായാണ് അഭിമുഖം നടത്തിയത്.

നൂറുപേരുടെ പട്ടികയിൽനിന്നാണ്​ നാലുപേരെ നിയമിച്ചത്​. ഇവരിൽ മൂന്നുപേരും പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാരാണ്​. കേസിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - kripesh and sarathlal's mothers waiting for justice not for government job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.