കല്യോട്ട്: കല്യോട്ട് ദാരുണമായി കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് എന്തു വിലകൊടുത്തും നീതി വാങ്ങിക്കൊടുക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൃപേഷ്-ശരത് ലാൽ രണ്ടാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കല്യോട്ട് നടന്ന സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയ്യാത്ത കുറ്റത്തിന് സി.പി.എം വധശിക്ഷ വിധിച്ച ശരത് ലാലും കൃപേഷും കേരളത്തിെൻറയാകെ നൊമ്പരമാണ്. കൊലപാതകത്തേക്കാളും ക്രൂരമായിരുന്നു അതിനെ ന്യായീകരിക്കുകയും പ്രതികൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്ത സർക്കാറിെൻറ നടപടി. ഹൈകോടതിയിലും സുപ്രീം കോടതിയിലും കേസ് തോറ്റ സർക്കാർ പിന്നെയും സി.ബി.ഐ അന്വേഷണത്തോട് നിസ്സഹകരിച്ചു. ഈ കേസിൽ സർക്കാർ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു.
ഇതിന് ഇടതുസർക്കാർ കനത്ത വില നൽകേണ്ടിവരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ പോലും സർക്കാർ തയാറാകുന്നില്ല. എല്ലാവർക്കും തൊഴിൽ നൽകാൻ സർക്കാറിന് സാധിക്കില്ല. എന്നാൽ, നിയമനങ്ങൾ നീതിപൂർവവും സുതാര്യവുമായിരിക്കണം. തങ്ങൾക്ക് അധികാരമുണ്ട്, തങ്ങൾ എന്തും ചെയ്യുമെന്നാണ് ഈ സർക്കാറിെൻറ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.
കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഖജനാവ് കൊള്ളയടിക്കുകയും മഹാദുരന്തങ്ങൾ വന്നപ്പോൾ അതും വിറ്റു കാശാക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് സുധാകരൻ ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.