കൊച്ചി: വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തത്തെുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട പാമ്പാടി നെഹ്റു കോളജ് ഓഫ് എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി. കൃഷ്ണദാസിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ മതിയായ തെളിവില്ളെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ബെഞ്ച് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 16 മുതല്‍ അനുവദിച്ചിരുന്ന താല്‍ക്കാലിക ജാമ്യം സ്ഥിരപ്പെടുത്തി ഹരജി തീര്‍പ്പാക്കുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് വ്യക്തമാക്കിയ കോടതി, കോളജ് കാമ്പസില്‍ പ്രവേശിക്കരുത് എന്നതടക്കം ചില ഉപാധികളും വെച്ചിട്ടുണ്ട്.
ജനുവരി ആറിനാണ് ജിഷ്ണുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്നായിരുന്നു കോളജിന്‍െറ വാദം. സംഭവം വിവാദമായപ്പോള്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്. കേസ് ഡയറി ഉള്‍പ്പെടെ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇവക്ക് പുറമെ ജിഷ്ണുവിന്‍െറ അമ്മാവന്‍ മഹേഷ്, മാനേജ്മെന്‍റിന്‍െറ പീഡനത്തിനിരയായി എന്നാരോപിക്കുന്ന ഷൗക്കത്ത് അലി, സനല്‍, അജ്മല്‍ എന്നീ വിദ്യാര്‍ഥികളുടെ മൊഴികളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കോപ്പിയടി പിടികൂടിയെന്ന പേരില്‍ പ്രിന്‍സിപ്പലിന്‍െറ മുറിയിലും രണ്ടാം പ്രതിയുടെ മുറിയിലും എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതിന് ശേഷമാണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച കോടതി പ്രേരണക്കുറ്റം ചുമത്താന്‍ മതിയായ തെളിവില്ളെന്ന വിലയിരുത്തലിലാണ് എത്തിയത്. പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്നത് അംഗീകരിച്ചാലും ക്രൂരത കുറ്റം മാത്രമാണ് നിലനില്‍ക്കുക. ഹരജിക്കാരനെതിരെ പ്രേരണക്കുറ്റം വരില്ല. മര്‍ദനം നടക്കുമ്പോള്‍പോലും കൃഷ്ണദാസിന്‍െറ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുമില്ല. മറ്റ് പ്രതികള്‍ക്കെതിരെ ഈ കുറ്റകൃത്യം നിലനില്‍ക്കുമെന്ന സൂചനയും കോടതി നല്‍കി. ഹൈകോടതി, സുപ്രീംകോടതി വിധികളും ഉദ്ധരിച്ചാണ് കൃഷ്ണദാസിന് ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ളെന്ന് കോടതി വിലയിരുത്തിയത്. ഒരു ലക്ഷം രൂപയും തതുല്യ തുകക്കുള്ള രണ്ട് ആള്‍ജാമ്യവും ബോണ്ടായി കെട്ടിവെക്കണമെന്നതാണ് മുന്‍കൂര്‍ ജാമ്യത്തിലെ പ്രധാന വ്യവസ്ഥ.
ഹരജി വന്ന ആദ്യഘട്ടത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാറിനുവേണ്ടി ഹാജരായതെങ്കിലും പിന്നീട് കേസിന്‍െറ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിതനായ സി.പി. ഉദയഭാനുവാണ് വാദം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.