കോൺ.റിബൽ കൃഷ്ണമൂർത്തിയെ `കൈ'പിടിയിൽ ഒതുക്കി ഡി.കെ. ശിവകുമാർ

മംഗളൂരു:ഉടുപ്പി മണ്ഡലത്തിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായി പത്രിക നൽകിയ കൃഷ്ണമൂർത്തി ആചാര്യ മത്സര രംഗത്ത് നിന്ന് പിന്മാറി.കോൺഗ്രസ് സ്ഥാനാർത്ഥി പ്രസാദ് രാജ് കാഞ്ചനു വേണ്ടി ആചാര്യ പ്രചാരണം നടത്തും.

കെ.പി.സി.സി പ്രസിഡൻറ് ഡി.കെ.ശിവകുമാർ എം.എൽ.എ നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ് വിജയം കണ്ടത്.സീറ്റ് മോഹിച്ച ആചാര്യ ടിക്കറ്റ് ലഭിക്കാത്ത അരിശത്തിൽ സ്വതന്ത്രനായി പത്രിക നൽകുകയായിരുന്നു.

Tags:    
News Summary - Krishnamurthy Acharya, who filed as a rebel Congress candidate in Udupi constituency, withdrew from the contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.