കോഴിക്കോട്: ചരിത്രത്തിലാദ്യമായി ഒാൺെലെൻ സ്ഥലംമാറ്റ സംവിധാനം നടപ്പായപ്പോൾ കെ.എസ്.ഇ.ബിയിൽ പതിനായിരേത്താളം ജീവനക്കാർക്ക് ഇളക്കിപ്രതിഷ്ഠ. തൊഴിലാളി യൂനിയനുകളുമായി നിരന്തരം ചർച്ച നടത്തിയശേഷം നിലവിൽവന്ന ഒാൺലൈൻ സ്ഥലംമാറ്റത്തിനെതിരെ ഭരണകക്ഷി യൂനിയനിലടക്കം പ്രതിഷേധം പുകയുന്നു. ഒാൺലൈൻ വഴി അേപക്ഷ സ്വീകരിച്ച് ആഗ്രഹിച്ച ഇലക്ട്രിക്കൽ സെക്ഷനുകളിേലക്ക് ചില ജീവനക്കാർക്ക് മാറ്റം ലഭിച്ചെങ്കിലും ദൂരസ്ഥലത്തേക്ക് ‘തട്ട് കിട്ടിയവരും’ കുറവല്ല. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിൽ 20 വർഷത്തോളം ഒരു സെക്ഷനിൽ തന്നെ ജോലിയെടുത്തവരെ മലബാറിേലക്ക് മാറ്റിയിട്ടുണ്ട്. തങ്ങളുെട സമ്മതപ്രകാരം നടപ്പാക്കിയ ഒാൺലൈൻ ട്രാൻസ്ഫർ സംവിധാനത്തിനെതിരെ കാര്യമായി പ്രതികരിക്കാൻ തൊഴിലാളി സംഘടനകൾ തയാറാവുന്നില്ല.
3373 ൈലൻമാന്മാരാണ് കെ.എസ്.ഇ.ബിയുടെ ചരിത്രത്തിലെ ഏറ്റവും ‘വിശാലമായ’ സ്ഥലംമാറ്റത്തിൽ ഉൾപ്പെട്ടത്. ഒാവർസിയർ (ഇലക്ട്രിക്കൽ) 2409, സീനിയർ അസിസ്റ്റൻറ് 1248, സബ് എൻജിനീയർ 1614, മീറ്റർ റീഡർ 22, ജൂനിയർ അസിസ്റ്റൻറ്/ കാഷ്യർ 193, ഫെയർ കോപ്പി അസിസ്റ്റൻറ് 27 എന്നിങ്ങനെയാണ് രണ്ടാഴ്ചക്കിടെ സ്ഥലംമാറ്റം കിട്ടിയവരുടെ കണക്ക്. ചീഫ് എൻജിനീയർമാരടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. ചില സെക്ഷനിലെ മുഴുവൻ സബ് എൻജിനീയർമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. വൈദ്യുതി വിതരണത്തിലെയും മറ്റും സുഗമമായ പ്രവർത്തനത്തെ ഇതു ബാധിക്കുമെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. ഇഷ്ട െസക്ഷനുകളിേലക്ക് മാറാൻ അേപക്ഷ െകാടുത്തവരെ പരിഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അസിസ്റ്റൻറ് എൻജിനീയർമാർക്ക് മുകളിലുള്ള, ഒാഫിസർ വിഭാഗത്തിൽപെട്ടവർക്ക് ഒാൺലൈൻ സ്ഥലംമാറ്റത്തിന് ട്രയൽ നടത്തിയിരുന്നെങ്കിലും സീനിയർ അസിസ്റ്റൻറ്, ജൂനിയർ അസിസ്റ്റൻറ്/ കാഷ്യർ, ൈലൻമാൻ, ഒാവർസിയർ തുടങ്ങിയ തസ്തികകളിൽ ട്രയലില്ലാതെ ഏകപക്ഷീയമായി സ്ഥലംമാറ്റിയെന്നും പരാതിയുണ്ട്.സുതാര്യത ഉറപ്പാക്കാനും മനുഷ്യവിഭവശേഷി കൃത്യമായി വീതിക്കാനും ലക്ഷ്യമിട്ടാണ് ഒാൺലൈൻ സ്ഥലംമാറ്റം എന്ന സാഹസത്തിന് കെ.എസ്.ഇ.ബി ഇതാദ്യമായി ഇറങ്ങിപ്പുറപ്പെട്ടത്.
സ്പോട്ട് ബില്ലിങ് മെഷീനുകളുടെ വരവും ബില്ലിങ്, പണം സ്വീകരിക്കൽ, അക്കൗണ്ടിങ്, ഇ-പേമെൻറ് എന്നീ സൗകര്യങ്ങളും കാരണം ജീവനക്കാർ ചില ഒാഫിസുകളിൽ അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഒരു സെക്ഷനിൽ അഞ്ചു വർഷത്തിൽ കൂടുതൽ സർവിസുള്ള ലൈൻമാന്മാർ മുതൽ താഴോട്ടുള്ള ജീവനക്കാരെയും മൂന്നു വർഷത്തിലേറെയായി ജോലിചെയ്യുന്ന മറ്റു ഉയർന്ന ജീവനക്കാരെയുമാണ് സ്ഥലംമാറ്റത്തിൽ പരിഗണിച്ചത്. വർഷങ്ങളായി ഒരിടത്തുതന്നെ ജോലിചെയ്ത ചില യൂനിയൻ നേതാക്കളും വിദൂര ജില്ലകളിേലക്ക് മാറ്റം കിട്ടിയവരിൽപെടും. സ്ഥലംമാറ്റത്തിൽ പരാതിയുള്ളവർക്ക് അപ്പീൽ കമ്മിറ്റിയെ സമീപിക്കാമെങ്കിലും പ്രതീക്ഷക്ക് വകയില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.