കൂത്താട്ടുകുളം: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. കൂത്താട്ടുകുളം കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയർ കോതമംഗലം ചെറുവട്ടൂർ വേലമ്മകുടിയിൽ അബ്ദുൽ ജബ്ബാറിനെ (54) വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് പിടികൂടിയത്. 3000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
പാലക്കുഴ സ്വദേശിക്ക് വീട് നിർമാണം തുടങ്ങാൻ താൽക്കാലിക കണക്ഷൻ നൽകാനാണ് ജബ്ബാർ കൈക്കൂലി ആവശ്യപ്പെട്ടത്.കൂത്താട്ടുകുളത്തെ ഹോട്ടലിൽ പണവുമായി എത്താൻ ആവശ്യപ്പെടുകയും പാലക്കുഴ സ്വദേശി പണം കൈമാറുകയും ചെയ്തു. ഹോട്ടലിൽ നേരത്തേ എത്തിയ വിജിലൻസ് സംഘം ജബ്ബാറിനെ പിടികൂടുകയായിരുന്നു.
റേഞ്ച് ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യൻ, യൂനിറ്റ് ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, എസ്.ഐമാരായ പ്രതാപചന്ദ്രൻ, സുകുമാരൻ, ജയദേവൻ, ഷൈമോൻ, ബിനി, ജിജിൻ ജോസഫ്, മധു, അനിൽകുമാർ, മനോജ് എന്നിവരടങ്ങുന്ന വിജിലൻസ് സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.