തിരുവനന്തപുരം: 25 വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള കരാറിന് അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചു.
കരാറിന്റെ കരട് ഒക്ടോബറിൽ ഒപ്പുവെച്ചിരുന്നു. കമീഷൻ വ്യാഴാഴ്ച തെളിവെടുക്കും. പകൽ സൗരോർജ വൈദ്യുതിയും പീക്ക് സമയത്ത് രണ്ടു മണിക്കൂർ ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാകുക.
വൈകീട്ട് മണിക്കൂറിൽ 250 മെഗാവാട്ട് എന്നനിലയിൽ തുടർച്ചയായി രണ്ടു മണിക്കൂറോ തവണകളായോ ആവശ്യാനുസൃതം ഈ വൈദ്യുതി ഉപയോഗിക്കാനാകും. യൂനിറ്റിന് താരതമ്യേന കുറഞ്ഞ നിരക്കായ 3.49 രൂപക്കാവും വൈദ്യുതി ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.