തിരുവനന്തപുരം: 2019-20 സാമ്പത്തികവർഷം പൊതുമേഖല സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് കെ.എസ്.എഫ്.ഇ. 202.68 കോടിയുടെ ലാഭമാണ് ഇക്കാലയളവിൽ കെ.എസ്.എഫ്.ഇക്കുള്ളത്. സ്റ്റേറ്റ് ബിവറേജസ് കോർപറേഷനാണ് രണ്ടാമത് -180.84 കോടി. 41.84 കോടി ലാഭമുള്ള ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് മൂന്നാമതുണ്ട്. ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് കോർപറേഷൻ 41.79 കോടിയും കെ.എം.എം.എൽ 36.10 കോടിയും ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ കേരള ലിമിറ്റഡ് 27.53 കോടിയും കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് 23.23 കോടിയും കേരള ഫിനാൻഷ്യൽ കോർപറേഷൻ 18.37 കോടിയും പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 14.24 കോടിയും സ്റ്റേറ്റ് വെയർഹൗസ് കോർപറേഷൻ 10.75 കോടിയും ലാഭമുണ്ടാക്കി.
വിറ്റുവരവിെൻറ കാര്യത്തിൽ കെ.എസ്.ഇ.ബിയാണ് മുന്നിൽ. 14,505.48 കോടിയാണ് ഇക്കാലയളവിലെ വിറ്റുവരവ്. 5,399.62 കോടി വിറ്റുവരവുള്ള സിവിൽ സെപ്ലെസ് കോർപറേഷനാണ് രണ്ടാമത്. 3782 കോടി വിറ്റുവരവുള്ള ബിവറേജസ് കോർപറേഷൻ മൂന്നാമതും.
നഷ്ടമുണ്ടാക്കിയ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നാമത് കെ.എസ്.ഇ.ബിയാണ്. 514.74 കോടിയാണ് നഷ്ടം. ജല അതോറിറ്റിയാണ് രണ്ടാം സ്ഥാനത്ത് -398 കോടി. 243.02 കോടി കൈനഷ്ടമുള്ള കെ.എസ്.ആർ.ടി.സിയാണ് മൂന്നാമത്. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ 74.49 കോടിയും കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ 52.58 കോടിയും കശുവണ്ടി വികസന േകാർപറേഷൻ 52.28 കോടിയും മലബാർ സിമൻറ്സ് 27.87 കോടിയും കേരള ഫീഡ്സ് 25.61 കോടിയും പ്ലാേൻറഷൻ കോർപറേഷൻ 18.69 കോടിയും നഷ്ടത്തിലായി. തൊഴിലാളികളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ കെ.എസ്.ഇ.ബിയാണ് -33,633. 29,202 ജീവനക്കാരുള്ള െക.എസ്.ആർ.ടി.സിയാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.